Kerala

കേരള എക്‌സ്‌പ്രസ് അഞ്ച് മണിക്കൂ‍ര്‍ വൈകിയോടുന്നു; വെള്ളവും ഭക്ഷണവും കിട്ടാതെ യാത്രക്കാ‍ര്‍ ദുരിതത്തിൽ

മുംബൈ: ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കേരള ഏക്സ്പ്രസ്സ് അഞ്ച് മണിക്കൂ‍ര്‍ വൈകിയോടുന്നു. മഹാരാഷ്ട്രയ്ക്കും ആന്ധ്രയ്ക്കും ഇടയിൽ മണിക്കൂറുകളാണ് ട്രെയിൻ പിടിച്ചിട്ടത്. ബുധനാഴ്ച ദില്ലിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ യാത്രക്കാർക്കാണ് ഈ ദുരവസ്ഥ. ശുചിമുറികളിൽ വെള്ളമില്ലെന്നും ഏറെ വൈകിയാണ് ഭക്ഷണം നൽകിയതെന്നും യാത്രക്കാ‍‍ര്‍ പരാതിപ്പെടുന്നു.

യാത്രക്കാര്‍ പ്രശ്നങ്ങൾ റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിയുണ്ട്. എന്നാൽ പരാതികൾ റെയിൽവേ നിഷേധിച്ചു. യാത്രക്കാ‍ര്‍ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വരും മണിക്കൂറുകളിൽ വൈകിയോടി സമയക്രമം വീണ്ടെടുക്കുമെന്നും റെയിൽവേ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ആളില്ലാത്ത റെയിൽവേ സ്റ്റേഷനുകളിലും മറ്റും മണിക്കൂറുകളോളം ട്രെയിൻ പിടിച്ചിട്ടുവെന്ന് യാത്രക്കാ‍ര്‍ പരാതിപ്പെടുന്നു. പുല‍ര്‍ച്ചെ 5.50ന് ചിറ്റൂരിൽ എത്തേണ്ട ട്രെയിൻ അഞ്ച് മണിക്കൂ‍ര്‍ വൈകി10.50-ന് ആണ് അവിടെ എത്തിയത്. ടൈംടേബിൾ അനുസരിച്ച് ഉച്ചയ്ക്ക് 1.52-ന് ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തേണ്ടതാണ്. എന്നാൽ നിലവിലെ വൈകിയോട്ടം കണക്കിലെടുത്ത് വൈകിട്ട് ആറ് മണിയോടെ മാത്രമേ കേരള എക്സ്പ്രസ് കേരളത്തിലെ ആദ്യത്തെ സ്റ്റേഷനിൽ എത്തൂ.

Meera Hari

Recent Posts

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…

18 mins ago

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

58 mins ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

1 hour ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

2 hours ago

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

2 hours ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

3 hours ago