Kerala

സംസ്ഥാനം പ്രളയത്തിൽ മുങ്ങുമോ? പത്തനംതിട്ടയിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ഉറപ്പാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂള്‍, പുറമറ്റം വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസ്, ആനിക്കാട് അങ്കന്‍വാടി നമ്പര്‍ 83 എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.

റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂളിലെ ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ 13 പേര്‍ കഴിയുന്നു. വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ്എസിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ കഴിയുന്നു. ആനിക്കാട് അങ്കന്‍വാടി നമ്പര്‍ 83ലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ കഴിയുന്നു. ളാഹയില്‍ മണ്ണിടിച്ചില്‍ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലു പേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.

അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മതിയായ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടു പോകാന്‍ സാധ്യതയുള്ള ആദിവാസി കോളനികളില്‍ അഞ്ചു ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Meera Hari

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago