additional-si-attacked-by-woman-police-constable
പള്ളിക്കര: കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികള്‍ 4 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. കാല്‍പാദത്തിന് വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്‍റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഒരാളെ അമ്ബലമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ച് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം. ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് വൈകീട്ട് ഗുണ്ടാസംഘം എത്തി അക്രമിച്ചത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…