Kerala

അഴിമതി സുഗമമാക്കാൻ പുതിയ പരിഷ്‌ക്കാരവുമായി പിണറായി സർക്കാർ; എ ഐ ക്യാമറ കരാറിൽ എതിർപ്പറിയിച്ച ധനവകുപ്പിനെ സ്വന്തം നിയന്ത്രണത്തിലാക്കാനുള്ള കരുക്കൾ നീക്കി മുഖ്യമന്ത്രി; ഇനി ഖജനാവിൽ നിന്ന് പണം നിയന്ത്രണങ്ങളില്ലാതെ ചോരും !

തിരുവനന്തപുരം: ധനവകുപ്പിന്റെ ഹെഡ് മാസ്റ്റർ പദവി എടുത്തുമാറ്റി അഴിമതി സുഗമമാക്കാൻ പിണറായി സർക്കാരിന്റെ നീക്കം. റൂൾസ് ഓഫ് ബിസിനസ് പ്രകാരം ധനവകുപ്പിന്റെ അധികാരം എടുത്തുകളഞ്ഞ് വകുപ്പിനെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണവകുപ്പിൻ കീഴിൽ ഉപവകുപ്പാക്കാനാണ് നീക്കം നടക്കുന്നത്. ധനവകുപ്പിന് ഇപ്പോഴുള്ള അധികാരങ്ങൾ സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും നടപ്പാക്കുന്നതിന് തടസമാണ്. അഴിമതിക്കു കൂട്ടുനിന്നാൽ അകത്താകും എന്ന ഭയം ഉള്ളതിനാൽ ധനവകുപ്പിലെ ഉദ്യോഗസ്ഥർ സാമ്പത്തിക ബാധ്യതയുള്ള എല്ലാ ഫയലുകളും ഇഴകീറി പരിശോധിച്ച് അഭിപ്രായം എഴുതാറുണ്ട്. ഏറ്റവും ഒടുവിൽ റോഡ് ക്യാമറ സംബന്ധിച്ച ഫയലിലും ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരേ സമയം പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റായും കരാറുകാരായും കെൽട്രോൺ പ്രവർത്തിക്കരുതെന്നായിരുന്നു എതിർപ്പെഴുതിയത്. ഇൗ എതിർ‌പ്പു മറികടക്കാൻ ഗതാഗത മന്ത്രി, മന്ത്രിസഭയിൽ വിഷയം എത്തിച്ചാണ് ഒടുവിൽ പദ്ധതി പാസാക്കിയെടുത്തത്. ഈ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ അധികാരങ്ങൾ ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നത്.

വൻ അഴിമതിക്കു കളമൊരുക്കുന്ന ഇൗ ശുപാർശ സർക്കാർ നിയോഗിച്ച വി.സെന്തിൽ കമ്മിറ്റിയാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കൈമാറിയത്. ശുപാർശ നടപ്പാക്കാൻ ശരവേഗത്തിൽ ഫയൽ നീക്കം നടക്കുകയാണ്. എത്രയും വേഗം മന്ത്രിസഭയ്ക്കു മുന്നിലെത്തിച്ചു പാസാക്കാനാണു ശ്രമം. എന്നാൽ ഇന്നലെ ധനവകുപ്പിലെത്തിയ ഫയലിൽ ഇതുവരെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. വി.എസ്.അച്യുതാനന്ദൻ ചെയർമാനായ ഭരണ പരിഷ്കാര കമ്മിഷൻ സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കുന്നതിനായി ഭരണക്രമത്തിൽ മാറ്റം വരുത്തണമെന്നു ശുപാർശ ചെയ്തിരുന്നു. ഇതേക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാനാണു സർക്കാർ സെന്തിൽ‌ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ റൂൾസ് ഓഫ് ബിസിനസ് പ്രകാരം ധനവകുപ്പിന് ഇപ്പോഴുള്ള അധികാരങ്ങൾ പലതും എടുത്തുകളയണമെന്നു നിർദേശിച്ചു. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനും ശുപാർശ ചെയ്തു. കമ്മിറ്റിയുടെ ഭാഗമായിരുന്ന പൊതുഭരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ധനവകുപ്പിന്റെ അധികാരം എടുത്തു കളയുന്ന തരത്തിൽ റിപ്പോർട്ടിൽ ശുപാർശ ഉൾപ്പെടുത്തിയതെന്നാണു സൂചന. പരിഷ്‌ക്കാരം നടപ്പിലായാൽ സുപ്രധാന പദ്ധതികൾ സംബന്ധിച്ച ഫയലുകൾ പലതും ധനവകുപ്പ് കാണുകപോലുമില്ല. ഇത് അഴിമതി വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

ഗവർണർ സർക്കാർ പോര് മുറുകുന്നു ! സർക്കാരിന് വീണ്ടും തിരിച്ചടി I WEST BENGAL

ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE

29 mins ago

പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടം ! രക്ഷാപ്രവർത്തനം പൂർത്തിയായി ! 15 മരണം സ്ഥിരീകരിച്ചു! 60 പേർക്ക് പരിക്ക്; അപകടത്തിൽ പെടാത്ത ബോഗികളുമായി കാഞ്ചൻ ജംഗ എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു

പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും…

39 mins ago

ലോക്‌സഭാ സ്പീക്കര്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ?

നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി

56 mins ago

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

2 hours ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

3 hours ago