Kerala

കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് തെളിയിച്ചു! ഇനി വിശ്രമമില്ലാത്ത നാളുകൾ ; ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലന്ന് കെ സുരേന്ദ്രൻ

കൊച്ചി: കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ല . മോദി നടത്തിയ വികസനങ്ങള്‍ ജനം സ്വീകരിച്ചുവെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി കഠിനപരിശ്രമം നടത്തി. പരിശ്രമിച്ചാല്‍ നേടാന്‍ ആകുമെന്നാണ് തൃശൂര്‍ ജയം വ്യക്തമാക്കുന്നത്. മികച്ച സ്ഥാനാർത്ഥികളായിരുന്നു ഇത്തവണ ബിജെപിയുടേത്. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയത്തോളം ഒപ്പമെത്തിയ പ്രകടനങ്ങള്‍ ഉണ്ടായി. മാദ്ധ്യമ സര്‍വേകള്‍ എല്ലാം തെറ്റിച്ച് നല്‍കി. എന്നിട്ടും അക്കൗണ്ട് തുറന്നു.

മോദിയുടെ ആഹ്വാനം കേരളം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. ജനങ്ങളുടെ മനസ്സ് കീഴടക്കുന്ന സാഹചര്യം ഉണ്ടാകണം എന്ന് മോദി പറഞ്ഞിരുന്നു. അത് സംഭവിച്ചു. ഇനി വിശ്രമമില്ലാത്ത നാളുകളാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കണം. ലോക്‌സഭ
തെരഞ്ഞെടുപ്പില്‍ 60 നിയമസഭ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായി. പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയോടൊപ്പം ചേര്‍ന്നു. കേരളത്തിലെ നേതാക്കള്‍ ജൂലായ് ഒൻപതിന് തിരുവനന്തപുരത്ത് വെച്ച് ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തും.

ഇനിയുള്ള ദിവസങ്ങൾ സമരനാളുകളാണ്. കരുവന്നൂര്‍ സഹകരണ കൊള്ളയില്‍ ബിജെപി നടത്തിയ സമരങ്ങള്‍ ഫലം കണ്ടു. സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി. ഇത് ഒരു ജില്ലയില്‍ ഒതുങ്ങില്ല. സാധാരണക്കാരുടെ പണം കവര്‍ന്നവരെ പുറത്തുകൊണ്ടുവരന്‍ ബിജെപി നിരന്തരം ഇടപെടും. പിണറായി വിജയനും കുടുംബവും നടത്തിയ കൊള്ളകള്‍ പുറത്ത് കൊണ്ടുവരും. പഞ്ചായത്ത് തലങ്ങളില്‍ ഭരണം കുത്തഴിഞ്ഞ അവസ്ഥയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങും. ജനവിധിയെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വാര്‍ഡ് വിഭജനമെന്ന സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം അനുകൂലിക്കുന്ന സമീപനമാണ്. എന്നാല്‍, പാര്‍ട്ടിക്ക് ലോകസഭ തിരഞ്ഞെടുപ്പ് ഫലം ഊര്‍ജ്ജം പകരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Anandhu Ajitha

Recent Posts

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

5 minutes ago

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

42 minutes ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

2 hours ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

2 hours ago

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…

2 hours ago

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

18 hours ago