Categories: Kerala

KHNA, “ശുഭാരംഭം” ഉജ്ജ്വലം; ഹൈന്ദവ ജീവിതക്രമം ലോക മാതൃക, സര്‍വ്വവിജയം നേര്‍ന്ന് വി.മുരളീധരന്‍

ഫീനിക്‌സ്: സ്ഥാപകന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ പിറന്നാള്‍ ദിനത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ ശുഭാരംഭം, കേന്ദ്ര വിദേശകാര്യ -പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി .മുരളീധരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷന്‍ വേദിയില്‍ത്തന്നെ സ്വാമി സത്യാനന്ദ സ്വാമിജിയുടെ പിറന്നാളും ആഘോഷിക്കാനായത് ഈശ്വരാനുഗ്രഹമാണെന്ന് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ
പ്രസംഗത്തില്‍ കെ എച്ച് എന്‍ എ പ്രസിഡണ്ട് സതീഷ് അമ്പാടി പറഞ്ഞു. എല്ലാ ഹൈന്ദവ സംഘടനകളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡോ സതീഷ് അമ്പാടി എടുത്തുകാട്ടി. പ്രേരകവും പ്രയോജനകരവുമായ പ്രഭാഷണങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിച്ച പരിപാടിയോടെയുള്ള രജിസ്ട്രേഷന്‍ ശുഭാരംഭം.
ഉജ്വലമായി .

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി ശിലാപൂജ, കേരളത്തിലെ ക്ഷേത്ര സ്വത്തുക്കൾ വിൽക്കാനും പാട്ടത്തിന് കൊടുക്കാനും കേരളാ സർക്കാർ മുതിർന്നപ്പോൾ അതിനെതിരേ പ്രക്ഷോഭം, 1921 ലെ മാപ്പിള ലഹളയിൽ രക്തസാക്ഷികളാകേണ്ടിവന്ന അസംഖ്യം ഹിന്ദു സഹോദരീസഹോദരന്മാരുടെ സ്മരണയ്ക്കായി സമ്മേളനം ,ജടായുപ്പാറ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി നിധിശേഖരണം തുടങ്ങി ഹൈന്ദവാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മൂല്യങ്ങളുടെയും സംരക്ഷണത്തിനായി രംഗത്തുവന്ന ഡോ .സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള കെ എച്ച് എൻ എ ഭരണസമിതിയെ ആദരിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു .

സനാതനധർമ്മത്തിന്റെ പ്രചരണാർത്ഥം നടത്തിവരുന്ന ബഹുവിധ പരിപാടികളുടെ സമാപനം കുറിയ്ക്കുന്ന ഹൈന്ദവ കുടുംബാംഗങ്ങളുടെ ഒത്തുചേരലായ ഗ്ലോബൽ ഹിന്ദുസംഗമം മന്വന്തരങ്ങളുടെ മഹിമയുള്ള ഹിന്ദു ജീവിതരീതി നേരിട്ട് അനുഭവവേദ്യമാക്കുന്ന കൂടിച്ചേരലാണ് .വ്യത്യസ്തമായ കൂടിച്ചേരലിൽ എല്ലാ ഹൈന്ദവ കുടുംബാംഗങ്ങളും സർവ്വാത്മനാ പങ്കെടുക്കണമെന്ന് മുരളീധരൻ അഭ്യർത്ഥിച്ചു .

പ്രമുഖ സാഹിത്യകാരന്‍ സി .രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. കേന്ദ്ര മന്ത്രി വി .മുരളീധരന്‍ പ്രശസ്തിപത്രം സമ്മാനിച്ചു .വിഖ്യാത കഥകളി കലാകാരന്‍ കലാമണ്ഡലം മോഹനകൃഷ്ണന്‍ അവതരിപ്പിച്ച കഥകളിയും കലാമണ്ഡലം പ്രഷീജാ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടവും ചടങ്ങിന് സാസ്‌ക്കാരിക ശോഭയേകി.

ആദ്യദിനംതന്നെ നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തു. അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനകളിലൊന്നായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ദ്വൈവര്‍ഷ കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷംമാണ്. രജിസ്ട്രേഷന് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍നിന്നും ആവേശകരമായ പങ്കാളിത്തവും പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് രജിസ്ട്രേഷന്‍ ചെയര്‍മാന്‍ മനു നായര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മനു നായര്‍ ( രജിസ്ട്രേഷന്‍ ചെയര്‍: +1 (480) 300 -9189 ), സുജാതാ കുമാര്‍ (കോ -ചെയര്‍: +1 (623 ) 606 -5039 ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. കണ്‍വെന്‍ഷന്‍ വെബ്സൈറ്റായ www.namaha.org ലും പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തും പങ്കാളിത്തം ഉറപ്പാക്കാം.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

4 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

5 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

6 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

7 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

7 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

8 hours ago