തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്നു മുതൽ സ്വീകരിക്കും. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്. ഇക്കുറി ആഘോഷങ്ങളോടെയെത്തി പത്രികാ സമർപ്പിക്കുന്നതിന് വിലക്കുണ്ട്. സ്ഥാനാർത്ഥികൾ വാഹനവ്യൂഹവും ജാഥയും ഒഴിവാക്കി വേണം സ്ഥാനാർത്ഥികൾ വരാണാധികാരിയുടെ മുന്നിലേക്ക് വരാൻ. നോമിനേഷൻ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം ഒരു വാഹനം മാത്രമേ പാടുളളൂ
സ്ഥാനാർത്ഥി കണ്ടെയ്ൻമെന്റ് സോണിലുളളയാളോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണെങ്കിൽ മുൻകൂട്ടി റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം. സ്ഥാനാർത്ഥി കൊവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കിൽ നിർദേശകൻ മുഖേന നാമനിർദേശ പത്രിക സമർപ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ സ്ഥാനാർത്ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തണം. തുടർന്ന് സത്യപ്രതിജ്ഞാ രേഖ റിട്ടേണിംഗ് ഓഫീസർക്ക് ഹാജരാക്കണം.
പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയടക്കം മൂന്ന് പേർക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാർത്ഥിക്ക് മാത്രമേ പത്രികസമർപ്പണം അനുവദിക്കുകയുളളൂ. പത്രികകൾ സ്വീകരിക്കുന്ന വരണാധികാരികൾക്കും കൊവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫിസർമാർ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിച്ചിരിക്കണം.
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…