കൊച്ചി: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നേതൃത്വത്തിന് വിജയം. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളിലും അടുത്ത രണ്ട് വര്‍ഷത്തേക്ക് നിലവിലുള്ള നേതൃത്വം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആര് പ്രശാന്ത്, ജനറല്‍ സെക്രട്ടറി സി ആര് ബിജു, ട്രഷറര്‍ കെ എസ് ഔസേപ്പ്, വൈസ് പ്രസിഡന്റുമാരായ പ്രേംജി കെ നായര്‍, ടി ബാബു, സി പി പ്രദീപ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ വി ചന്ദ്രശേഖരന്, പി പി മഹേഷ്, രമേശന് വെള്ളോറ എന്നിവരാണ് 2023-25 വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.
20 പോലീസ് ജില്ലകള്‍, എട്ട് ബറ്റാലിയനുകള്‍, ടെലികമ്മ്യൂണിക്കേഷന്‍, കേരള പോലീസ് അക്കാദമി എന്നിവ ഓരോ ജില്ലാ കമ്മിറ്റികളാണ്. ഇത്തരത്തിലുള്ള 30 ജില്ലാ കമ്മിറ്റികളാണ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുള്ളത്. ഇതില്‍ കോട്ടയം, മലപ്പുറം, വയനാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍, എസ് എ പി, എം എസ് പി, ആര് ആര് ആര് എഫ്, കെ എ പി ബറ്റാലിയനുകള്‍ ഉള്‍പ്പടെ 13 ജില്ലാ കമ്മിറ്റികളിലാണ് ഔദ്യോഗിക പാനലില്‍ മത്സരിച്ചവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മറ്റ് ജില്ലകളിലെ നാമമാത്രമായ സീറ്റുകളിലേക്ക് മാത്രമാണ് മത്സരം ഉള്ളത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മത്സരമുള്ള സ്ഥലങ്ങളില്‍ 21 ന് തെരഞ്ഞെടുപ്പ് നടക്കും. 27ന് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും 18ന് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…
ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!
ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…
ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…