കേരളാ സർവ്വകലാശാലയും നിഷ് യൂണിവേഴ്‌സിറ്റി കന്യാകുമാരിയും ധാരണാപ്പത്രം കൈമാറിയപ്പോൾ
തിരുവനന്തപുരം : കേരളാ സർവ്വകലാശാലയും നിഷ് യൂണിവേഴ്‌സിറ്റി കന്യാകുമാരിയും ധാരണാപ്പത്രം കൈമാറി .എൻജിനീയറിങ് ,മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർവകലാശാല മൂല്യ വർധിത പ്രോഗ്രാം കാറ്റഗറിയിൽ അറബിക് ഭാഷാ പരിജ്ഞാനവും ഇനി മുതൽ നിഷിൽ ലഭ്യമാകും.
ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റ് തസ്തികകളിൽ ഉൾപ്പെടെ സ്ഥിര ജോലികൾക്കുമെല്ലാം ഭാഷാ പരിജ്ഞാന സർട്ടിഫിക്കറ്റ് കൂടി ലഭ്യമാകുന്നതോടെ മികച്ച അവസരങ്ങളാകും വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെടുക. നിലവിൽ പ്ലേസ്മെൻ്റിൽ ഉന്നത നിലവാരത്തിലുള്ള നിഷ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ കൂടുതൽ മികവുറ്റതാകും. ഫ്രഞ്ച് , ജർമ്മൻ ഭാഷാപഠനങ്ങൾ കൂടി ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് വൻ അവസരങ്ങളുടെ സാധ്യതയാണ് നിഷ് യൂണിവേഴ്‌സിറ്റി ഒരുക്കുന്നത്.
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ ( ഡോ.) കെ. എസ്. അനിൽ കുമാർ ധാരണാപ്പത്രം നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രോ ചാൻസിലർ ഫൈസൽ ഖാൻ , നൂറുൽ ഇസ്‌ലാം സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. തിരുമാൽവല്ലവൻ തുടങ്ങിയവർക്ക് കൈമാറി . അറിബിക് വിഭാഗം മേധാവി ഡോ.നൗഷാദ് , ഡോ. സുഹൈൽ , ഡോ. എം. മുരുകൻ തുങ്ങിയവർ കേരള സർവ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു. 2030 ഓടു കൂടി ഗ്ലോബൽ റിക്രൂട്ട്മെന്റ് ഹബ്ബാക്കി നിഷിനെ മാറ്റുക എന്നതാണ് പ്രഥമ ലക്ഷ്യം.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…