തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ മാര്‍ക്ക് വിവാദം പുതിയ തലത്തിലേക്ക്. കംപ്യൂട്ടര്‍ വിഭാഗം, പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരീക്ഷ വിഭാഗത്തിന്റെ പാസ് വേര്‍ഡുകള്‍ ശരിയായി സൂക്ഷിച്ചില്ല എന്ന്് കണ്ടെത്തി.
ഡിഗ്രി കോഴ്‌സുകള്‍ക്ക് പാസ് ബോര്‍ഡ് അനുവദിച്ച മോഡറേഷന്‍ രഹസ്യമായി കൂട്ടി നല്‍കി തോറ്റവരെ ജയിപ്പിച്ച മാര്‍ക്ക് കൃത്രിമ വിവാദം സംബന്ധിച്ച് സര്‍വകലാശാലയുടെ പ്രാഥമിക അന്വേഷണം പോലും ശരിയായ വഴിക്കല്ല .മോഡറേഷന്‍ മാര്‍ക്ക്, കമ്പ്യൂട്ടറിലൂടെ എന്റര്‍ ചെയ്യാന്‍ ബാധ്യസ്ഥയായ ഉദ്യോഗസ്ഥയുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വന്‍ കൃത്രിമം നടന്നിരിക്കുന്നത്.
2018ല്‍ പരീക്ഷാ വിഭാഗത്തില്‍ നിന്ന് മാറിപ്പോയ ഉദ്യോഗസ്ഥയുടെ പാസ് വേര്‍ഡ് മാറ്റി സമയബന്ധിതമായി നടപടികള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയ കംപ്യൂട്ടര്‍ സെല്ലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ചുമതലക്കാരിയായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാറിന്റെ പാസ് വേര്‍ഡ് ദുരുപയോഗം ചെയ്തു എന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വകലാശാലയുടെ ഉത്തര പേപ്പറുകള്‍ യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയതിന് പിറകെയാണ് പുതിയ വിവാദം ഉയരുന്നത്.
ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…
തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…
കൊച്ചി: പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ഓഫീസ് പൂട്ടി താക്കോലിട്ട് കെട്ടിടഉടമ. കെട്ടിട ഉടമയുടെ…
ചെന്നൈ : ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി വിശദീകരണവുമായി…
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…