Kerala

ദുരിതപെയ്ത്ത് : ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റാൻ തീരുമാനം

തൃശൂർ: നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥാ അറിയിപ്പിനെ തുടര്‍ന്ന് ഒക്ടോബർ 20നു നടത്താനിരുന്ന പരീക്ഷകൾ(EXAM) മാറ്റിവച്ചതായി കേരള ആരോഗ്യ സർവകലാശാല അറിയിച്ചു. നേരത്തേ പരീക്ഷ മാറ്റേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ ഇന്ന് വൈകിട്ടോടെ പരീക്ഷ മാറ്റാനുള്ള തീരുമാനമെടുക്കുകയായിരുന്നെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

അതേസമയം വടക്കന്‍ കേരളത്തിലാകെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാൽ വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

admin

Recent Posts

മുഖ്യമന്ത്രിയായല്ലാതെ തിരികെവരില്ലെന്ന പ്രതിജ്ഞ പാലിച്ച് ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ! പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കും; പ്രധാനമന്ത്രിയടക്കം ഉന്നത നേതാക്കൾ പങ്കെടുക്കും

കേസരപ്പള്ളി: ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്‌ഡി സർക്കാരിനാൽ അപമാനിതനായപ്പോൾ ചന്ദ്രബാബു നായിഡു എടുത്ത പ്രതിജ്ഞ മുഖ്യമന്ത്രി ആയല്ലാതെ നിയമസഭയിലേക്ക് മടങ്ങി വരില്ലെന്നായിരുന്നു.…

50 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട് !ജാ​ഗ്രത മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍…

51 mins ago

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയെന്ന് ബന്ധുക്കൾ; നിഷേധിച്ച് പോലീസ്!

മലപ്പുറം: പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പ്ലസ് വൺ സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ. എന്നാൽ ആത്മഹത്യക്ക് കാരണം മറ്റെന്തെങ്കിലുമാകാമെന്നാണ്…

58 mins ago

300 രൂപയുടെ ആഭരണം വിറ്റത് 6 കോടിക്ക്; ജയ്‌പ്പൂരിൽ നടന്നത് വൻ തട്ടിപ്പ്! കടയുടമയെ തേടി യുഎസ് വനിത ഇന്ത്യയിൽ

ജയ്‌പൂർ: വെറും 300 രൂപ മാത്രം വിലവരുന്ന ആഭരണങ്ങൾ ആറുകോടി രൂപയ്ക്ക് നൽകി യുഎസ് വനിതയെ കബളിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ…

1 hour ago

തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായത് യുവാക്കൾ സമൂഹമാദ്ധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം! ഇടതുപക്ഷ അനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എം.വി.ജയരാജൻ

കണ്ണൂർ∙ ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

1 hour ago