തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കയറിപിടിക്കാൻ വന്ന യുവാവിനെ കരണത്തടി നൽകി കോൺഗ്രസ് നേതാവും നടിയുമായ ഖുശ്‌ബു. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം പ്രചരണം നടത്തുന്നതിനിടെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്.
ഖുശ്ബുവിനെ ശല്യം ചെയ്ത യുവാവിനെ പോലീസിന് കൈമാറി. യുവാവിനെതിരെ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഖുശ്‌ബു പരാതി നൽകുന്ന പക്ഷം യുവാവിനെതിരെ കേസെടുക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ രാഹുൽ കുമാർ പറഞ്ഞു. ദൃശ്യങ്ങളിൽ ഖുശ്‌ബു യുവാവിനെ തല്ലുന്നത് മാത്രമേ പ്രകടമാകുന്നുള്ളൂ. യുവാവ് ഖുശ്‌ബുവിനോട് അപമര്യാദയായി പെരുമാറിയോയെന്നു അന്വേഷിക്കണമെന്നും ഡിസിപി പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…