Featured

കൊലയാളി സർക്കാർ ! കിന്‍ഫ്രാ പാര്‍ക്കിലെ തീ പിടുത്തം പിണറായിക്ക് മുട്ടന്‍ പണി !

പിണറായി സര്‍ക്കാരിന് കൊലയാളി സര്‍ക്കാരെന്ന വിളിപ്പേര് വീണ് കഴിഞ്ഞിരിക്കുകയാണ്. കാരണം കിന്‍ഫ്രാ പാര്‍ക്കിലുണ്ടായത് തീ പിടുത്തമാണോ തീ പിടിപ്പിച്ചതാണോയെന്ന എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കോവിഡ് കാലത്ത് നടത്തിയ അഴിമതിയുടെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി നടന്ന കളിയാണിതെന്നാണ് പുറത്തുവരുന്ന വിവരം. തീ അണയ്ക്കുന്നതിനിടയില്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥന്റെ ജീവന്‍ പോലും പൊലിഞ്ഞു. ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെ ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തം, അന്വേഷണം മുറുകുമ്പോള്‍ അതാത് വകുപ്പുകളിലും ബന്ധപ്പെട്ട ഇടങ്ങളിലും തീപിടുത്തം ഉണ്ടാകുന്നു. ഈ സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് ആരെയാണ് പൊട്ടന്‍ കളിപ്പിക്കാന്‍ നോക്കുന്നതെന്നാണ് ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നത്. അഴിമതി പൂഴ്ത്താന്‍ വേണ്ടി കളിച്ച കളിയില്‍ ഒരു പാവം ഉദ്യോഗസ്ഥനെ കൊലയ്ക്ക് കൊടുത്തു. എന്ത് കാണിച്ചാലും ചോദിക്കാനും പറയാനും ആരും വരില്ലെന്ന അഹങ്കാരമാണ് സർക്കാരിനെ ഇതിലേക്കൊക്കെ നയിക്കുന്നതിന് പിന്നിലെന്ന് നിസംശയം പറയേണ്ടിയിരിക്കുന്നു. കോവിഡില്‍ ജനം പകച്ച് നിന്ന സമയത്ത് സര്‍ക്കാര്‍ മഹാമാരിയും മുതലെടുത്ത് അഴിമതി നടത്തി. എവിടെയാണ് പിണറായിയും അടിമ സഖാക്കളും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന ജനപക്ഷ സര്‍ക്കാര്‍? ഒരറ്റത്തുനിന്ന് കേസ് വരുമ്പോള്‍ തെളിവ് നശിപ്പിക്കാന്‍ കേരളം കത്തിക്കുമോ എന്നാണ് ജനങ്ങൾക്കിടയിൽ നിന്നും ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന് വേണ്ടി സിപിഎമ്മുകാര്‍ കണ്ണീര്‍ പൊഴിയ്ക്കുന്നുണ്ട്. പൊന്നു പിണറായി സർക്കാരേ….ഇത് ആരെ കാണിക്കാനാണ് ? ആരൊക്കെയാണ് ഇതിനു പിന്നിലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം.

എന്തായാലും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആവശ്യമായ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിനല്‍കുന്നതിനായി രൂപവത്കരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന തീപ്പിടിത്തം ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ബ്ലീച്ചിങ് പൗഡറാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പക്ഷേ, കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകളും ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. തീയതി കഴിഞ്ഞ മരുന്ന്, സംഭരണകേന്ദ്രത്തില്‍ രാസവസ്തുക്കള്‍ക്കൊപ്പം സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സൂക്ഷിച്ചിരുന്നത്. കോവിഡിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍, ആരോപണങ്ങളുടെ തീച്ചുഴിയില്‍വീഴുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിപണിവിലയെക്കാള്‍ മൂന്നും നാലും മടങ്ങ് ഉയര്‍ന്നവിലയ്ക്ക് എല്ലാ നടപടിക്രമങ്ങളും മറികടന്ന് വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനുപിന്നാലെ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ കോര്‍പ്പറേഷനില്‍ നിന്ന് നഷ്ടമായത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിരുന്നു.

കംപ്യൂട്ടറില്‍നിന്ന് ഡിലിറ്റ്‌ചെയ്ത ഫയലുകള്‍ പിന്നീട് വീണ്ടെടുത്തെന്നും ഡിലിറ്റ് ചെയ്തയാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അറിയിച്ച് കോര്‍പ്പറേഷന്‍ രംഗത്തുവന്നെങ്കിലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കോര്‍പ്പറേഷനായില്ല. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗവും അന്വേഷണംനടത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. പി.പി.ഇ. കിറ്റ്, ഗ്ലൗസ്, തെര്‍മോമീറ്റര്‍ തുടങ്ങിയവ വാങ്ങിയതില്‍ 600700 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങി 13 പേരാണ് കേസിലെ പ്രതികള്‍. ജൂണ്‍ 15ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്റെ കൊല്ലത്തെയും തൊട്ടുപിന്നാലെ തിരുവനന്തപുരത്തെയും ഗോഡൗണുകളിലെ തീപ്പിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടത്തിയ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ മായ്ച്ചുകളഞ്ഞെന്ന ആരോപണത്തിനു പിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറിലേറെ ഫയലുകള്‍ നഷ്ടമായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പോലീസ് ആന്വേഷണം നടത്തിയെങ്കിലും മരുന്നിടപാടുമായി ബന്ധപ്പെട്ട ഫയലുകളല്ല നഷ്ടമായതെന്ന് പറഞ്ഞ് ആരോഗ്യവകുപ്പുതന്നെ തടിയൂരി.

അതേസമയം, തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപ്പിടിത്തത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഗോഡൗണ്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെതിരെ അന്വേഷണം നടക്കുന്നതിനിടെ നടന്ന തീപ്പിടിത്തവും ഇതിലെ വീഴ്ചയും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതില്‍ അധികവും കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. അഗ്‌നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ കെട്ടിടം പ്രവര്‍ത്തിച്ചതെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി.സന്ധ്യ പറഞ്ഞിരുന്നു. തീ കെടുത്താനുള്ള ഒരു ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. എസ്‌പൈരി ഡേറ്റ് കഴിഞ്ഞ മരുന്നുകല്‍ ഉള്‍പ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിനൊക്കെ തീ പിടിച്ചിട്ടുണ്ട്. വിഷപ്പുകയാണ് പുറത്തേക്ക് വന്നിരിക്കുന്നത്. എന്നിട്ടും എത്രനിസ്സാരമായാണ് ഇവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആരോഗ്യ വകുപ്പ് എന്ത് തേങ്ങയ്ക്കാണ് ഉള്ളതെന്നും എന്തിനാണോ ഇങ്ങനെയൊരു വകുപ്പ് എന്നുമാണ് ജനങ്ങൾ ചോദിക്കുന്നത്. ഇനിയും പലയിടത്തും കത്തും. കാരണം അന്വേഷണം ഒരറ്റത്തൂന്ന് തുടങ്ങിയിട്ടല്ലെ ഉള്ളു. ഒടുവില്‍ കേരളവും കത്തിക്കും ഇവരെല്ലാം ചേര്‍ന്ന്.

admin

Recent Posts

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

18 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

34 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

59 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

2 hours ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

2 hours ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago