പ്രധാനമന്ത്രി നരേന്ദ്രമോദി
ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ട മന്ത്രിമാരെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ലിൽ തനിക്കും ഇളവ് നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരൺ റിജിജു. അഞ്ചോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടുന്ന മന്ത്രിമാരെ പദവിയിൽ നിന്ന് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.
ബില്ലുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിസഭാ ചർച്ചകളിൽ പ്രധാനമന്ത്രിയെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശം ഉയർന്നുവെങ്കിലും, മോദി അത് നിരാകരിക്കുകയായിരുന്നു. “പ്രധാനമന്ത്രിയെ ഈ ബില്ലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ശുപാർശയെന്ന് മന്ത്രിസഭ മോദിയെ അറിയിച്ചു. എന്നാൽ, അദ്ദേഹം അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രിയും ഒരു സാധാരണ പൗരനാണ്, അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം നൽകേണ്ടതില്ല. നമ്മുടെ ആളുകൾ തെറ്റുകൾ ചെയ്താൽ അവർ സ്ഥാനങ്ങൾ രാജിവെക്കണം. ധാർമികതയ്ക്ക് എന്തെങ്കിലും അർത്ഥമുണ്ടാകണം,” എന്ന് മോദി പറഞ്ഞതായി കിരൺ റിജിജു വ്യക്തമാക്കി.
‘130-ാം ഭരണഘടന ഭേദഗതി ബിൽ’ അനുസരിച്ച്, അഞ്ചോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ഒരാൾ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കഴിഞ്ഞാൽ, മുപ്പത്തിയൊന്നാം ദിവസം പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്‌ട്രപതിക്കോ ഗവർണർക്കോ ശുപാർശ നൽകണം. ശുപാർശ നൽകിയില്ലെങ്കിൽ അടുത്ത ദിവസം തന്നെ മന്ത്രിക്ക് സ്ഥാനം നഷ്ടമാകും. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആണ് അറസ്റ്റിലാകുന്നതെങ്കിൽ പോലും ഈ വ്യവസ്ഥ ബാധകമാകും.
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…
കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…
ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…