Categories: Kerala

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് നാളെ മുതൽ പുനരാരംഭിക്കും; യാത്ര കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കൊച്ചി: കൊച്ചി മെട്രോ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തെ തുടർന്ന് 53 ദിവസം സർവീസുകൾ നിർത്തിവച്ചിരുന്നു. കോവിഡ് 19 പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് നാളെ മുതൽ കൊച്ചി മെട്രോ സർവീസ് തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെ.എം.ആർ.എല്ലിനെ സമീപിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. പരമാവധി കൊച്ചി വൺ സ്മാർട് കാർഡ് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്.

admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

6 hours ago