കൊച്ചി മെട്രോയില്‍ റെക്കോർഡ് ആളുകൾ. വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകളാണ്. നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് മെട്രോയ്ക്ക് ഗുണമായത്. പലരും ബസ് ഉപേക്ഷിച്ച് മെട്രോയിലാണ് യാത്ര ചെയ്തത്. വെള്ളിയാഴ്ച മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനത്തിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായതായാണ് വിവരം. മെട്രോ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടില്‍ ശരാശരി 40,000 മുതല്‍ 45,000 വരെ യാത്രക്കാരാണ് ദിനംപ്രതി യാത്ര ചെയ്തിരുരുന്നത്. തൈക്കൂടത്തേക്ക് സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇത് 75,000 ആയി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍
പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മെട്രോ ടിക്കറ്റ് നിരക്കില്‍ ഇളവ് ഉള്‍പ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ പാർക്കിംഗ് സൗകര്യവും മെട്രോ നൽകുന്നുണ്ട്.പുതിയ പാത ഉൾപ്പെടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാണ്. മഹാരാജാസ് -തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി.
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…