Categories: KeralaPolitics

ഒടുവില്‍ കോടിയേരിയും കൈവിട്ടു; അലനും താഹയും മാവോയിസ്റ്റുകള്‍, ഇരുവരേയും പാര്‍ട്ടി പുറത്താക്കിയതായി കോടിയേരി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും ഇരുവരെയും പുറത്താക്കിയതായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയത് നേരത്തെ സിപിഎം നിഷേധിച്ച കാര്യമാണ് ഇപ്പോള്‍ സംസ്ഥാനസെക്രട്ടറി തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ അലനെയും താഹയെയും പിന്തുണയ്ക്കുന്നവര്‍ക്ക് കൂടിയുള്ള താക്കീതായാണ് കോടിയേരിയുടെ സ്ഥിരീകരണം വിലയിരുത്തപ്പെടുന്നത്.

മാവോയിസ്റ്റാണെന്ന് പാര്‍ട്ടിക്ക് വ്യക്തമായതോടെയാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്. ഇപ്പോള്‍ അവര്‍ സിപിഎമ്മുകാരല്ല’. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ അവര്‍ മാവോയിസ്റ്റുകളാണെന്നതിന്റെ വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അലനും താഹയും മാവോയിറ്റുകളാണെന്ന വാദത്തില്‍ ഉറച്ചു നിന്നിരുന്നു. ഇപ്പോള്‍ പിണറായിയുടെ വാക്കുകളെ ശരിവയ്ക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും. എന്നാല്‍ കോടിയേരിയുടെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നാണ് അലന്റെയും താഹയുടേയും കുടുംബത്തിന്റെ പ്രതികരണം.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

9 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

10 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

10 hours ago