ദില്ലി: ഹിന്ദിയില് സത്യവാചകം ചൊല്ലിയതിന് കൊടിക്കുന്നില് സുരേഷ് എംപിക്ക് സോണിയാഗാന്ധിയുടെ ശകാരം. സ്വന്തം ഭാഷയില് സത്യപ്രതിജ്ഞ ചെയ്താല് പോരായിരുന്നോ എന്ന് ചോദിച്ച സോണിയാഗാന്ധി രാഷ്ട്രഭാഷയില് സത്യപ്രതിജ്ഞ ചെയ്തതില് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ലോക്സഭയില് പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിന് പിറകെയാണ് പ്രൊടൈം സ്പീക്കറെ സഹായിക്കാന് നിയോഗിച്ച കൊടിക്കുന്നില് സുരേഷ് എംപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രഭാഷയായ ഹിന്ദിയിലായിരുന്നു കൊടിക്കുന്നില് സത്യവാചകം ചൊല്ലിയത്. ഇതിനെ ബിജെപി അംഗങ്ങളടക്കമുള്ളവര് കയ്യടിച്ച് സ്വീകരിച്ചു.
തുടര്ന്നാണ് രാഷ്ട്രഭാഷയില് സത്യവാചകം ചൊല്ലിയതിന് സോണിയ ഗാന്ധി കൊടിക്കുന്നില് സുരേഷിനെ ശകാരിച്ചത്. സ്വന്തം ഭാഷയിലോ ഇംഗ്ലീഷിലോ സത്യവാചകം ചൊല്ലാമായിരുന്നില്ലേ എന്നും സോണിയ ചോദിച്ചു. സോണിയയുടെ അതൃപ്തി കണക്കിലെടുത്ത് ഹിന്ദിയില് സത്യവാചകം ചൊല്ലാന് തയ്യാറായി വന്ന രാജ്മോഹന് ഉണ്ണിത്താന്, വി കെ ശ്രീകണ്ഠന് തുടങ്ങിയ അംഗങ്ങള് പിന്നീട് മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…