കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയില്‍ വച്ച് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടക്കുകയായിരുന്നു. കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവര്‍ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച സജിത്ത് എന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ സിദിഖും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…