Koilandi ATM Robbery 'Drama' Complainant and his friend arrested
കൊയിലാണ്ടി: എ ടി എമ്മില്‍ നിറയ്ക്കേണ്ട 25 ലക്ഷം രൂപ കാണാതായ സംഭവത്തിൽ പരാതിക്കാരനെയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു .കണ്ണിൽ മുളക് പൊടി വിതറി പണം കവർന്നെന്ന പരാതി പ്രതികളുടെ നാടകമാണെന്ന് തെളിഞ്ഞതോടെയാണ് എ ടി എമ്മില്‍ പണം നിറയ്ക്കാന്‍ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യോളി സ്വദേശി സുഹൈൽ സുഹൃത്ത് താഹ എന്നിവരാണ് പിടിയിലായത് .താഹയുടെ കൈയിൽ നിന്നും 34 ലക്ഷം രൂപ കണ്ടെത്തി.72, 40,000 രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി .എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി പോകുകയായിരുന്ന തന്നെ ഒരു സംഘം ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പയ്യോളി സ്വദേശി സുഹൈല്‍ പോലീസില്‍ പരാതിപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ കൊയിലാണ്ടി ദേശീയപാതയിലെ കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് സുഹൈലിനെ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. കാറിലും മുഖത്തും മുളകുപൊടി വിതറി കാറിന്റെ സീറ്റുകള്‍ക്കുള്ളില്‍ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…