Kerala

കൊയിലാണ്ടി എസ്എഫ്ഐ ആക്രമണം; മർദ്ദനമേറ്റ അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും; കേസിൽ 24 എസ്എഫ്ഐക്കാർ പ്രതികൾ!

കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി അമൽ ഇന്ന് പ്രിൻസിപ്പലിന് പരാതി നൽകും. രേഖാമൂലം പരാതി ലഭിച്ചാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചിരുന്നു.

വിദ്യാർത്ഥിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരെയടക്കം പ്രതികളാക്കി കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. നാല് എസ്എഫ്ഐ പ്രവർത്തകർ, കണ്ടാലറിയാവുന്ന ഇരുപതോളം പേർ എന്നിവർക്കെതിരെയാണ് കേസ്. യൂണിറ്റ് സെക്രട്ടറിയായ അനുനാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമലിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കി കോളേജിന് സമീപത്ത് വച്ച് മർദ്ദിച്ചത്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

21 mins ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

40 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

1 hour ago