rape-case
കൊല്ലം: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി മണി രാജന്‍ ആണ് മരിച്ചത്. എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയാണ് കിളിമാനൂര്‍ അടയം വെയിറ്റിംഗ് ഷെഡ്ഡിന് സമീപം ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം പരിശോധിച്ചപ്പോള്‍ കിട്ടിയ കത്തില്‍ ഒരു ഫോണ്‍ നമ്പർ ഉണ്ടായിരുന്നു. ആ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇത് പോക്‌സോ കേസ് പ്രതിയാണെന്ന് മനസിലായത്. ഇയാൾ ആറ് മാസം മുന്‍പ് എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജയിലിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ഇയാള്‍ വീട്ടിലേക്ക് എത്തിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…