Rape-case-Keralaold-gir
കോഴിക്കോട്: കൊല്ലം സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി, ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ മദ്യവും മയക്കുമരുന്നും നൽകി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സംഭവം.. കേസിൽ അത്തോളി സ്വദേശികളായ അജ്നാസും ഫഹദും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം.
കൊല്ലം സ്വദേശിനിയായ 32 വയസുകാരിയും അജ്നാസും സോഷ്യൽ മീഡിയയിലൂടെ പ്രണയബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നു യുവതിയെ കാറിൽ കൊല്ലത്ത് നിന്ന് കോഴിക്കോട്ടെത്തിച്ച ശേഷം ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ അജിനാസ് ശാരീരിക പീഡനത്തിനിരയാക്കി. തുടർന്നു യുവതിയെ മദ്യവും മയക്കുമരുന്നും കൊടുത്ത് ബോധരഹിതയാക്കുകയും തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
അവശനിലയിൽ കണ്ടെത്തിയ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിലാണ് യുവതി ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. യുവതി നൽകി മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതികളെ പിടികൂടിയതും. കേസിൽ ഇനിയും രണ്ട് അത്തോളി സ്വദേശികൾ കൂടി പിടിയിലാകാനുണ്ടെന്ന് ചേവായൂര് പോലീസ് അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…