Categories: GeneralKerala

ഉദ്യോഗസ്ഥരെയും രഹസ്യമായി പിന്തുടർന്ന് ജോളി ; ഇതാ വില്ലന്മാരെ വെല്ലുന്ന ഒരു വില്ലത്തി

കോഴിക്കോട്: തന്‍റെ ആദ്യ ഭർത്താവ് റോയി മരിച്ച്‌ 16-ാംദിനത്തിൻ്റെ ചടങ്ങിനായി അടിച്ച കാര്‍ഡില്‍ ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്നാണ് കുറിച്ചിരുന്നത്.എന്നാൽ അവർ ലക്ചററല്ലെന്നത് ഭര്‍ത്താവിനും കുടുംബത്തിനു പോലും അറിയില്ലെന്നതു അന്വേഷണ ഉദ്യോഗസ്ഥന്മാരെ അത്ഭുതപ്പെടുത്തി. ഇതാണ് ജോളിയിലേക്ക് സംശയമുനകള്‍ ആദ്യമായി കൊണ്ടെത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

“റോയി മരിച്ച്‌ 16ാം അടിയന്തിരത്തിന് കാര്‍ഡ് അടിച്ചിരുന്നു. ജോളി ജോര്‍ജ്ജ് എന്‍ഐടി ലക്ചറര്‍ എന്നാണ് അടിച്ചത്.ജോലിയെ സംബന്ധിച്ചുള്ള സത്യാവസ്ഥ ഭര്‍ത്താവില്‍ നിന്ന് മറച്ചുവെച്ചത് അസാധാരണ കാര്യമായി തോന്നി. ഇതാണ് ജോളിയിലേക്ക് ഞങ്ങളെ എത്തിച്ചത് “. മാത്രമല്ല തങ്ങളുടെഅന്വേഷണത്തെ ജോളി പിന്തുടര്‍ന്നതും ശ്രദ്ധയില്‍പ്പെട്ടു . ഇതെല്ലാം അവരെ സംശയിക്കാനുള്ള സാധ്യത കൂട്ടി.

മാത്രമല്ല ജോലിയുടെ സ്വഭാവത്തിൽ കണ്ട അസ്വാഭാവികതയും സംശയങ്ങൾക്ക് ബലം കൂട്ടി തുടര്‍ന്നാണ് മൊഴിയെടുക്കാനായി അവരെ വിളിക്കുന്നത്.വില്‍പത്രം സംബന്ധിച്ച്‌ എല്ലാ കാര്യങ്ങളും ജോളി നോക്കിയിരുന്നു. ജോളി പലരോടും മരണവുമായി ബന്ധപ്പെട്ട്പങ്കുവെച്ചകാര്യങ്ങളിലും ചില വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. 50 കാര്യങ്ങള്‍ നോട്ട് ചെയ്താണ് ഞങ്ങള്‍ ജോളിയെ വിളിച്ചത്. ചോദ്യം ചെയ്തപ്പോള്‍ സംശയങ്ങള്‍ ബലപെട്ടു.
ഇവരോട് ചോദ്യങ്ങൾ ചോദിക്കുന്പോള്‍ ആലോചിച്ചാണ് ജോളി ഉത്തരം തരുന്നത്. വളരെ തന്ത്രശാലിയായ കുറ്റവാളിയാണ് ജോളി. എല്ലാവരെയും കൊന്നത് ഇവരാണെന്ന് തെളിഞ്ഞാലും
അത്ഭുതപ്പെടാനില്ല”,അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് 200ഓളം പേരുടെ മൊഴിയെടുത്തിരുന്നു. ജോളിയുടെ തന്നെ 50ഓളം മൊഴികളെടുത്തു. പോളിഗ്രാഫ് ടെസ്റ്റിനും നാര്‍കോ ടെസ്റ്റിനും അവര്‍ തയ്യാറാവാതിരുന്നതാണ് അന്വേഷണം ഇവരിലേക്ക്കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തെ കൂടുതൽ പ്രേരിപ്പിച്ചത്.

സ്വത്ത് തര്‍ക്കം കുടുംബത്തിലുണ്ടായിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയുടെ അനുജന്‍ റോജോയുമായും സ്വത്തുതര്‍ക്കം ഉണ്ടായിരുന്നു. സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടന്നിരുന്നു. സ്വത്ത് തര്‍ക്കം രമ്യതയിലെത്തിക്കാന്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ കൊണ്ടുള്ള പരാതി പിന്‍വലിക്കണം എന്നാണ് ജോളി ആവശ്യപ്പെട്ടത്. ഇതും പോലീസ് ഉദ്യോഗസ്ഥർക്ക് സംശയത്തിനിടയാക്കി.

admin

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

54 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

1 hour ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago