crime-today
കോട്ടയം: കോട്ടയത്ത് വീണ്ടും അരും കൊല. ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ആത്മഹത്യ ചെയ്തു. അയർകുന്നം സ്വദേശികളായ പതിക്കൽ സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. സുധീഷിനെ കൈത്തണ്ട മുറിച്ച് തൂങ്ങിമരിച്ച നിലയിലും ഭാര്യ ടിന്റുവിന്റെ മൃതദേഹം കട്ടിലിന് അടിയിലുമായിരുന്നു ഉണ്ടായിരുന്നത്.
കുടുംബവഴക്കാണ് കൊലപാതകത്തിലും തുടർന്ന് ആത്മഹത്യയിലും കലാശിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
വിദേശത്ത് ജോലി ചെയ്യുന്നയാളായിരുന്നു സുധീഷ്. രണ്ട് മാസം മുമ്പായിരുന്നു ഇയാൾ നാട്ടിലെത്തിയത്. ടിന്റു നഴ്‌സാണ്. ഭാര്യയെ വിദേശത്ത് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…