Kozhikode auto driver's murder case; Accused in custody; Murder for being rude to his mother
കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്. ധനേഷിൻ്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
രാത്രിയിൽ പണിക്കർ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പോലീസിന് പ്രതിയെ പിടികൂടാനായില്ലായിരുന്നു. ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്തം കട്ട പിടിച്ച കറകൾ ഉണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ സമീപത്തായി ശ്രീകാന്തിന്റെ കാർ കത്തിക്കിടക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനേഷാണെന്നാണ് പോലീസ് സംശയം.
ആഴത്തിൽ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് വെള്ളയിൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…