KSEB CONTROVERSY
കെഎസ്ഇബിയിലെ അഴിമതി വെളിച്ചത്തേയ്ക്ക്; എംഎം മണി കുരുക്കിലേയ്ക്ക്? | KSEB CONTROVERSY
കെ.എസ്.ഇ.ബി വിവാദത്തിൽ തലപുകഞ്ഞ് സിപിഎം. സംഭവത്തിൽ മുൻ മന്ത്രി എംഎം മണിയ്ക്ക് കുരുക്ക് മുറുകുകയാണെന്നാണ് റിപ്പോർട്ട്. കെ എസ് ഇ ബി ഭൂമി വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്. എന്നാൽ എന്തുകൊണ്ടാണ് അശോക് കുമാർ എന്ന കെഎസ് ഇ ബി ചെയർനോട് ഇവർക്ക് ഇത്ര വൈര്യം ഉണ്ടാകാൻ കരണമെന്നതും ചിന്തിക്കേണ്ടതാണ്. വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന ചട്ടവിരുദ്ധ നടപടികള്‍ അക്കമിട്ടു നിരത്തിയതോടെ പിണറായി സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബി അശോക്.
നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മനസാക്ഷിക്കനുസരിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ഈ മുതര്‍ന്ന ഉദ്യോഗസ്ഥന്‍ ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ദ്രോഹിക്കാവുന്ന രീതിയിലെല്ലാം അന്ന് ദ്രോഹിക്കപ്പെട്ടു. ഒച്ഛാനിച്ചു നില്‍ക്കാനറിയാന്‍ വയ്യാത്തതിനാല്‍ പിണറായിയുടേയും നല്ല ബുക്കിലായിരുന്നില്ല സ്ഥാനം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എട്ടു തവണ സ്ഥാനമാറ്റം കിട്ടിയതുതന്നെ കാരണം.
നരേന്ദ്ര മോദിയെ അനുകൂലിച്ച് ലേഖനമെഴുതിയതിനാണ് ഡോ. ബി. അശോകനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കലിതുള്ളിയത്.. കേരളകേഡറിലെ 2000 വരെയുള്ള ബാച്ചുകളിലുള്ളവര്‍ക്ക് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടും 1998 ബാച്ചിലെ അശോകിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു. തുടര്‍ച്ചയായി 16 വര്‍ഷം ഏറ്റവും മികച്ച ഗ്രേഡ് (ഔട്ട് സ്റ്റാന്‍ഡിംഗ്) നേടിയ അശോകിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ശിക്ഷാ നടപടിയായി അശോകിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി സ്‌കെയിലിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. തരംതാഴ്ത്താനുള്ള സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള കൗമുദിയില്‍ എളുതിയ ലേഖനമാണ് കോണ്‍ഗ്രസുകാര്‍ക്ക് കൊണ്ടത്. കാലാകാലങ്ങളില്‍ കേരളത്തില്‍ നമ്മള്‍ ചില ‘അയിത്തങ്ങള്‍’ സ്വയം പ്രഖ്യാപിക്കാറുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി ശിവഗിരിയില്‍ വരുന്നതില്‍ എന്ത് അപാകതയാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതിയിരുന്നു
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…