Kerala

കെഎസ്ആര്‍ടിസി ഇനി ഹൈഡ്രജനിൽ ഓടും;ഒരു ബസിന്റെ ചെലവ് പത്ത് ലക്ഷം രൂപ;ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതി

കെഎസ്ആര്‍ടിസിയിലെ നഷ്ടക്കണക്കുകള്‍ക്ക് ആക്കം കൂട്ടുന്ന വസ്തുതകളിലൊന്ന് വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവാണ്. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാന്‍ പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. അടുത്തിടെയാണ് അശോക് ലൈലാന്‍ഡാണ് ഹൈഡ്രജന്‍ എന്‍ജിന്‍ നിര്‍മ്മിച്ചത്. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചത്. എന്‍ജിന്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച തമിഴ്നാട്ടിലെ ഹൊസ്സൂര്‍ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.

ഹൈഡ്രജന്‍ നിര്‍മാണത്തിന് വിപുലമായ സാധ്യതയുള്ളതിനാല്‍ ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്തിന് അനുയോജ്യമാണെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ചുള്ള പ്രാരംഭ പഠനങ്ങള്‍ ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ കോളേജില്‍ പുരോഗമിക്കുന്നുണ്ട്.

admin

Recent Posts

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…

32 mins ago

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദ്ദിയും വയറിളക്കവുമായി 350 പേർ ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നത്…

1 hour ago

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

1 hour ago

മണിപ്പൂരിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ; കു​ക്കി, മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തും

ദില്ലി: മണിപ്പൂർ വിഷയത്തിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. തിങ്കളാഴ്ച ദില്ലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സുരക്ഷയുമായി…

2 hours ago

കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും; എംഎല്‍എ പദവിയും ഒഴിയും

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം…

2 hours ago

വീണ്ടും വിസ്മയമായി ‘കുഞ്ഞു ബബിയ’ ​ അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ ദർശനം നൽകി മുതലക്കുഞ്ഞ്

വീണ്ടും വിസ്മയമായി 'കുഞ്ഞു ബബിയ' ​ അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് പൂർണ ദർശനം നൽകി മുതലക്കുഞ്ഞ്

2 hours ago