Categories: Kerala

എന്‍.ഐ.എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം; മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്വേഷണം ശെരിയായ ദിശയിൽ ആണെന്നും നിയമം എല്ലാവര്‍ക്കും മുകളിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്‍ ഐ എയ്ക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. എത്ര വലിയവനാണെങ്കിലും നിയമത്തിന് കീഴ്‌പ്പെട്ടവനാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. അന്വേഷണത്തെ കുറിച്ച്‌ വിലയിരുത്തേണ്ട സമയമല്ലിത്. എന്‍ ഐ എയാണ് അന്വേഷണം നടത്തുന്നത്. അവരെ നാം വിശ്വസിക്കണമെന്നും ക്ഷമയോടെ എന്‍ ഐ എയുടെ അന്വേഷണത്തിന്റെ പരിണാമത്തിനായി കാത്തിരിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

2 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

4 hours ago