Categories: KeralaPolitics

മറക്കില്ല.. മാപ്പില്ല… പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഒരു അധ്യാപകനെ കൈമഴു കൊണ്ട് കൊത്തിനുറുക്കി, സിപിഎം പിശാചുകളുടെ കൊടും ക്രൂരതയുടെ വികൃതമായ മുഖം; ഇന്ന് കെടി ജയകൃഷ്ണൻ മാസ്റ്റർ സ്മൃതിദിനം

ഇന്ന് ഡിസംബര്‍ 1. മാര്‍കിസ്റ്റ് നരാധമന്മാര്‍ പട്ടാപ്പകല്‍ ഒരു യുപി സ്‌കൂളിന്റെ തുറന്ന ക്ലാസ് മുറിയില്‍ കയറി പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിനുറുക്കിയ സമാനതകളില്ലാത്ത അരുംകൊലയുടെ ചരിത്രം പറയുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ ദിനം. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 22 വര്‍ഷം തികയുകയാണ്. സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാലയ പ്രവര്‍ത്തനങ്ങളും യാതൊരു കുറവുമില്ലാതെ നടത്തിയിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ കക്ഷി രാഷ്ട്രീയമില്ലാതെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അങ്ങേയറ്റം ഇഷ്ടമായിരുന്നു. സ്‌കൂള്‍ കലോത്സവം മുതല്‍ സംസ്ഥാന കലോത്സവംവരെ കലാമേളകളിലും ശാസ്ത്രമേളകളിലും കായികമേളകളിലും വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ മാതൃകയായിരുന്നു. ആ അധ്യാപകനെ കൊലചെയ്ത 1999 ഡിസംബര്‍ 1 ആരും മറക്കാത്ത ഒരു ദിനമാണ്.

പാനൂര്‍ ഈസ്റ്റ് യുപി സ്‌കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹം ആറാംതരം ബി ഡിവിഷനില്‍ ക്ലാസെടുക്കുകയായിരുന്നു. മാരകായുധങ്ങളുമായി ക്ലാസിലേക്കിടിച്ചുകയറിയ അക്രമികള്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് അവരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനെ വെട്ടിനുറുക്കി. ഈ ക്രൂരകൃത്യം നേരിട്ട് കണ്ട പിഞ്ചു കുഞ്ഞുങ്ങളില്‍ പലരുടെയും മാനസികനില തകര്‍ന്നു. എന്നാല്‍ കേസിലെ പ്രധാന പ്രതിയായിരുന്ന അച്ചാറമ്പത്ത് പ്രദീപനെ പിന്നീട് അതെ വിദ്യാലയത്തിലെ പിടിഎ പ്രസിഡന്റാക്കി അവരോധിച്ചു കൊണ്ടാണ് കമ്യൂണിസ്റ്റ് ക്രൂരത തങ്ങളുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യ്തത്.

മാര്‍ക്‌സിസ്റ്റ് കോട്ടകളായ കൂത്തുപറമ്പ് – പാനൂര്‍ മേഖലകളെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും ഭാരതീയ ജനതാ പാര്‍ട്ടിയുടെയും വളക്കൂറുള്ള മണ്ണാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികാലം മുതല്‍ പ്രവര്‍ത്തിച്ച് വിജയം വരിച്ചതിന്റെ പ്രതികാരമായിരുന്നു മൃഗങ്ങള്‍ പോലും ചെയ്യാത്ത തരത്തിലുള്ള ആ കൊലപാതകത്തിലേക്ക് നയിച്ചത്. കേരളത്തിലുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഒരുകാലത്താണ് ഈ വര്‍ഷം ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി ദിനം വരുന്നതെന്നത് നമ്മുടെ കടമകള്‍ ഇരട്ടിയാണെന്നതോര്‍മിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മനുഷ്വത്വ രഹിതമായ ക്രൂരതകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് രാഷ്ട്രീയ സ്വയം സേവക സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായിരുന്ന അക്രമ രാഷ്ട്രീയത്തിന്റെ കുലപതി നാടുവാഴുന്ന ഇക്കാലത്ത് നെറികെട്ട അഴിമതിയുടെ പര്യായമായി ഭരണം മാറിയെന്ന സത്യം പുറത്ത് വന്നുകൊണ്ടിരിക്കുന്ന സമയവുമാണ്.

ലാവ്ലിന്‍ മുതലിങ്ങോട്ട് കോടികള്‍ തട്ടിയെടുത്ത് സ്വന്തം മക്കള്‍ക്കും പിണിയാളുകള്‍ക്കും വീതിച്ചെടുക്കാന്‍ ഉണ്ടാക്കിയ ദുര്‍ഭരണം സ്വന്തം പാര്‍ട്ടിയണികളില്‍ തന്നെ വന്‍തോതില്‍ അവമതിപ്പുണ്ടാക്കിയ കാലമാണ്. ഇരട്ടചങ്കന്‍ എന്നുപേരുചൊല്ലി വിളിച്ച സഖാക്കളില്‍ പലരും ഇന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത് ആ പേരിലല്ല.

പത്താം തരം വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു സ്ത്രീയും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രധാന പേഴ്സണല്‍ സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും കോടികള്‍ തട്ടിയെടുക്കുകയും സ്വര്‍ണ്ണം കള്ളക്കടത്ത് കേസിലും ബിനാമി സമ്പാദ്യക്കേസിലും കുറ്റവാളികളായസാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികള്‍ വയറുവേദനയാണെന്ന് പറയുന്നത് പോലെ അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് രക്ഷപെടാന്‍ ഇല്ലാത്ത രോഗങ്ങളുടെ പേരില്‍ അവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരഭയ കേന്ദ്രമായി മാറേണ്ട പോലീസ് അധോലോക കേന്ദ്രമായി മാറി. പാര്‍ട്ടിനേതാക്കളുടെ മക്കള്‍ അധോലോകമാഫിയകളുടെ തലവന്മാരായി, ഡി ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നെത്തിച്ച് പണം കൊയ്യുന്നു. ഇവര്‍ ബിനാമി പേരുകളില്‍ പണം സമ്പാദിച്ച് ഭോഗാലസമായ ജീവിതം നയിക്കുന്നു.
അര്‍ഹതപ്പെട്ട തൊഴിലവസരങ്ങള്‍ നിഷേധിച്ചും, പിഎസ്‌സി പരീക്ഷയുടെ നടത്തിപ്പില്‍ പോലും വെള്ളം ചേര്‍ത്തും ചോദ്യക്കടലാസ് പാര്‍ട്ടി ഗുണ്ടകള്‍ക്ക് രഹസ്യമായി എത്തിച്ചും തൊഴിലില്ലാത്ത സാധാരണക്കാരയ യുവാക്കളെ സര്‍ക്കാര്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. പിഎസ്‌സിയുടെ വിശ്വാസതയും പവിത്രതയും തകര്‍ത്തു. ഇതിന് കാരണക്കാരായവര്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടും നടപടിയില്ല. പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്താതെ പിന്‍വാതില്‍ നിയമനം നല്‍കുന്നത് പതിവാക്കി, പിഎസ്‌സിയെ നോക്കുകുത്തിയായിരിക്കുന്നു.

ശബരിമലയും ഗുരുവായൂരും പോലുള്ള ആരാധനാലയങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ക്ഷേത്രങ്ങളിലെ വരുമാനം മാത്രം ലക്ഷ്യം വെച്ച് ക്ഷേത്രാചാരങ്ങള്‍ അട്ടിമറിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പരമവും പ്രധാനവുമായ ലക്ഷ്യം സമാജത്തിന്റെ ശ്രേയസായിരിക്കണം. എന്നാല്‍ സിപിഎം നടപ്പില്‍ വരുത്തിയ രാഷ്ട്രീയ രീതികള്‍ ആ രംഗത്തെ അധഃപതപ്പിച്ചിരിക്കുന്നു.
ഇന്ന് കേരളത്തില്‍ മാത്രമായി അവശേഷിക്കുന്ന ചെങ്കൊടി എങ്ങനെയെങ്കിലും നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഏത് വര്‍ഗീയ കക്ഷിയുമായി കൂട്ടുകൂടാനും അവര്‍ തയ്യാറാകുന്നു. മുസ്ലിം വര്‍ഗീയ തീവ്രവാദ ശക്തികളുമായി കൈകോര്‍ത്തു ഭാരതീയ ജനത പാര്‍ട്ടിയെയും രാഷ്ട്രീയ സ്വയംസേവക സംഘത്തെയും ചെറുക്കാനുള്ള വിഫല ശ്രമമാണ് അവര്‍ നടത്തുന്നത്.

ബല്‍സിയന്‍ നുണയുമായി ജനങ്ങളെ കബളിപ്പിക്കാന്‍ നോക്കിയ ശ്രമങ്ങളെ തുറന്നുകാട്ടിയതാണ് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധിക്കപ്പെടാന്‍ കാരണമായത്. രാഷ്ട്രീയ രംഗത്തേയും കേരള സമൂഹത്തെയും മലീമസമാക്കുന്ന കമ്മ്യൂണിസ്റ്റ് വരട്ട് വാദത്തെ ജനാധിപത്യത്തിലൂടെ ഇല്ലാതാക്കാനുള്ള അവസരമാണ് കേരളത്തിന് കൈവന്നിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ കേരളം പുറംതള്ളാന്‍ പോവുകയാണ്. കേരളവും മാറുകയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ മൂല്യാ ധിഷ്ഠിത ദര്‍ശനം കേരളവും നെഞ്ചേറ്റുകയാണ്. അദ്ദേഹം സ്വപ്നം കണ്ടണ്ട കേരളമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ്മകളില്‍ നിന്ന് ആവേശവും ആദര്‍ശവും ഉള്‍ക്കൊള്ളുന്ന യുവസമൂഹം അതിനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തിന്റെ വീരാഹുതി പാഴായിപ്പോയില്ലെന്ന് കാലം തെളിയിക്കുകയാണ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

58 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

2 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

4 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

4 hours ago