lalu -prasad -yadav-latest-news
റാഞ്ചി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരമായി. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ലാലു പ്രസാദിനെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ദില്ലി എയിംസിലേക്കു മാറ്റും.
അതേസമയം ഹൃദയ, വൃക്ക രോഗങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി മാറ്റുന്നതെന്ന് രാജേന്ദ്ര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കാര്യത്തിൽ ജയില്‍ അധികൃതരാണ് അന്തിമ തീരുമാനമെടുക്കുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ മാസമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ ലാലുവിനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചത്. തുടർന്ന് ലാലു 60 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അഞ്ചിലും ലാലു ശിക്ഷിക്കപ്പെട്ടു. ബിഹാറിലെ വിവിധ ട്രഷറികളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പിന്റെ 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചെന്നാണ് കേസ്.
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…
സിപിഎം എംപി വെങ്കടേശന്റെ ജീവിതശൈലിയെയും കോടതിക്ക് നൽകുന്ന ഉപദേശങ്ങളെയും പരാമർശിച്ച് രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. മെഴ്സിഡസ് ബെൻസ്…
ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന "പതിനെട്ടിനുമപ്പുറം "എന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ റിലീസ് പ്രമുഖ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത്ദാസ്…
ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ…
ഉത്തരാഖണ്ഡിലെ തെഹ്രി ഗഢ്വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ…