Lashkar-e-Toiba hints at revival; Widespread raid in Srinagar
കശ്മീർ: ചില തീവ്രവാദ പ്രസ്ഥാനങ്ങൾ അവരുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ വ്യാപക റെയ്ഡുമായി എൻഐഎ. കശ്മീരിലും ശ്രീനഗറിലുമായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരേയും റെയ്ഡിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിൽ തീവ്രവാദികളുമായി ബന്ധപ്പെട്ട് ചില പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.
കശ്മീരിലെ കൊക്കർനാഗ് ഏറ്റുമുട്ടലിൽ രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് തിരച്ചിൽ നടക്കുന്നത്. ഈ കേസിലെ പ്രതികൾ ലഷ്‌കർ ഇ ത്വയ്ബയുടെ വിഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് അധികൃതർ വ്യക്തമാക്കി.
തീവ്രവാദ സംഘടനകളിൽ ചേരാൻ കശ്മീരി യുവാക്കളെ പ്രേരിപ്പിക്കുന്നത് ഉൾപ്പെടെ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെതിരെ നിരവധി തെളിവുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ട്വിറ്റർ, ടെലഗ്രാം, യൂട്യൂബ് ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് ഭീകരർ ലക്ഷ്യം നടപ്പാക്കാൻ ശ്രമിച്ചത്. അനന്തനാഗ് മേഖലയിലും ഭീകരർ തങ്ങളുടെ ശൃംഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…