തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസിലറുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾക്ക് പൂർണ്ണ നിയമസാധുതയെന്ന് വിദഗ്ധർ. 9 വിസിമാരോട് ഇന്ന് രാവിലെ 11 മണിക്കുള്ളിൽ രാജി സമർപ്പിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. വിസിമാരെ നിയമിക്കാനുള്ള പൂർണ്ണമായ അധികാരം ഗവർണർക്കാണെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല ഭരണഘടന ഗവര്‍ണര്‍ക്കുനല്‍കുന്ന വിവേചനാധികാരത്തിലൊന്ന് ചാന്‍സലര്‍ എന്നനിലയില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ്. ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് എവിടെയും പറയുന്നില്ല. സർവകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നാണ് ഭൂരിഭാഗം നിയമവിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.
അസാധാരണമായ സാഹചര്യമാണ് ഗവര്‍ണറുടെ ഈ നടപടി സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ ഇതുവരെയും എത്തിയിട്ടില്ല. സർവ്വകലാശാലകളുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ രാജിവയ്‌ക്കേണ്ടതില്ല എന്ന് ഔദ്യോഗികമായി സർക്കാരിന് വിസിമാരോട് പറയാനാകില്ല. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഗവർണർ ഉന്നയിച്ചിരുന്നത്. സുപ്രീംകോടതി ഉത്തരവ് ഗവർണറുടെ നിലപാടിനെ ശരിവക്കുന്നതും സർക്കാരിന് കനത്ത തിരിച്ചടിയുമാണ്. പാനൽ നിർദ്ദേശിക്കാതെ ഒറ്റപ്പേരു മാത്രം ഗവർണർക്ക് സമർപ്പിച്ച് വിസി നിയമനം നടത്തുന്ന രീതിയെയാണ് സുപ്രീംകോടതി തള്ളിയത്. അത്തരത്തിൽ നിയമിക്കപ്പെട്ട 9 വിസിമാരോടാണ് ഗവർണർ രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…