മനോജിത് മിശ്ര
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ നിയമവിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര (31) തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന നേതാവ് .തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷദിന്റെ (ടിഎംസിപി) സൗത്ത് കൊല്‍ക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് മൊനോജിത്. വിവാഹാഭ്യാര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് പ്രതി പെൺകുട്ടിയെ കൊടുംക്രൂരതയ്ക്ക് ഇരയാക്കിയത്.സംഭവത്തിൽ മൊനോജിത് മിശ്രയെ കൂടാതെ സെയ്ബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നിവരാണ് അറസ്റ്റിലായത്.
മൊനോജിത് തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നെന്ന് അതിജീവിത പരാതിയില്‍ പറയുന്നു. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ വിവാഹാഭ്യാര്‍ഥന നിരസിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെ വ്യാജകേസുകളില്‍ കുടുക്കുമെന്നും ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മൊനോജിത് അതിജീവിതയെ ഭീഷണിപ്പെടുത്തി. സംഭവദിവസം മൂവരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും പീഡനത്തിനിരയാകാൻ ശ്രമിക്കുകയും ചെയ്തു. മൊനോജിത്തിന്റെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വെറുതെവിടാതെ ഗാര്‍ഡ് റൂമിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്നും അതിജീവിത പരാതിയില്‍ പറയുന്നു.
അതിക്രമത്തിൽ അതിജീവിതയ്ക്ക് പാനിക്ക് അറ്റാക്ക് ഉണ്ടാവുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ല. ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പ്രതികള്‍ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരീക്ഷയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പൂരിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കാമ്പസിലെത്തിയത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…