India

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ് പിടിയിൽ; അമേരിക്ക നാടുകടത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

ദില്ലി : കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ അൻമോൽ ബിഷ്‌ണോയിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെയാണ് എൻഐഎ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടൻ തന്നെ ദില്ലിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈ പോലീസ് സമർപ്പിച്ച നാടുകടത്തൽ അപേക്ഷകൾ പരിഗണിച്ചാണ് അമേരിക്കൻ ഭരണകൂടം നടപടി സ്വീകരിച്ചത്. എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ കൊലപാതകം, ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ്, പഞ്ചാബി ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതകം തുടങ്ങി 18-ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അൻമോൽ.

ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ഭീകര-കുറ്റകൃത്യ സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന 19-ാമത്തെ പ്രതിയാണ് അൻമോൽ. 2023 മാർച്ചിൽ എൻഐഎ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിദേശത്തിരുന്ന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് അൻമോൽ ആയിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണവും ലൊജിസ്റ്റിക് സഹായവും ഇയാൾ നൽകിയിരുന്നു. ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഗോൾഡി ബ്രാറുമായി ചേർന്ന് 2020-2023 കാലഘട്ടത്തിൽ ഇന്ത്യയിൽ നിരവധി അക്രമങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടിരുന്നു.

പഞ്ചാബിലെ ഫസിൽക്ക സ്വദേശിയായ അൻമോലിന്റെ തലയ്ക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2022-ൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴിയാണ് ഇയാൾ ഇന്ത്യ വിട്ടത്. തുടർന്ന് ദുബായ്, കെനിയ എന്നിവിടങ്ങളിൽ തങ്ങിയ ശേഷം അമേരിക്കയിലേക്ക് കടക്കുകയായിരുന്നു.

2024 ഒക്ടോബർ 12-ന് മുംബൈയിൽ വെച്ചാണ് ബാബ സിദ്ദീഖി വെടിയേറ്റ് മരിച്ചത്. ഈ കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായി മുംബൈ പോലീസ് അൻമോലിനെ പ്രതിചേർത്തിരുന്നു. കേസിൽ ഇതിനകം 26 പേർ പിടിയിലായിട്ടുണ്ട്. പ്രതികൾക്കെതിരെ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Anandhu Ajitha

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

10 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

11 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

13 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

13 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

17 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

17 hours ago