ചെന്നൈ ∙ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂർ ശാഖയിൽനിന്നു 19 കോടി രൂപയും വസ്‌ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളിൽ 2013 മേയിൽ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
ജയലളിതയുടെ അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില നിലനിർത്താൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തിൽ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയിൽ ആരംഭിച്ച ബ്യൂട്ടിപാർലറിൽ രവി പൂജാരിയുടെ അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്.
ചെന്നൈയിലെ സുകാഷിന്റെ ബംഗ്ലാവിൽ ഇഡി നടത്തിയ റെയ്ഡിൽ ആഡംബര കാറുകളും പണവും പിടിച്ചെടുത്തു. റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, കോബ്ര എന്നീ സിനിമകളിൽ ലീന അഭിനയിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ബേക്കൽ ഫെസ്റ്റ് എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന് വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…
2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…