Categories: General

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരം ഉടൻ വിപണിയിൽ; ഇംഗ്ലീഷ് പരിഭാഷ ‘Letters to Self’ എന്ന പേരിൽ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും. ‘Letters to Self’ എന്ന പേരിലാകും കവിതാസമാഹാരം പുറത്തിറങ്ങുക. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് വിവര്‍ത്തക.

മോദിയുടെ കവിതകൾ ശരിയായ പ്രാസവും വൃത്തവും പിന്തുടരുന്ന കവിതകളാണ്. ലൗകികലോകവുമായി മോദി പങ്കിടാന്‍ വിമുഖത കാണിച്ച തികച്ചും സര്‍ഗാത്മകമായ മറ്റൊരു ലോകമാണ് കവിതകളില്‍ ഉടനീളം പ്രതിഫലിക്കുന്നത്. ആഴമാര്‍ന്ന ചിന്തകളും അഭ്യൂഹങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും ഈ കവിതകള്‍ പ്രകടിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളും സമ്മര്‍ദ്ദങ്ങളും പ്രതീക്ഷകളും ഇവിടെ പങ്കുവെക്കപ്പെടുന്നു. അതേസമയം തന്നെ പ്രകൃതിയുടെ മനോഹാരിതയും കവിതയ്ക്ക് വിഷയമാകുന്നു എന്ന് പ്രസാധകര്‍ മോദിയുടെ കവിതകളെ വിലയിരുത്തി.

‘പുരോഗമനാശയങ്ങളുടെയും നിരാശയുടെയും വാഞ്ഛയുടെയും ധീരതയുടെയും അനുകമ്പയുടെയും കവിതകളാണിവ. ലൗകികവും നിഗൂഢവുമായ ചിന്തകളെ അദ്ദേഹം കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്നു. താന്‍ അനാവരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന അവ്യക്തതകളെയും കവിതകളില്‍ പരാമര്‍ശിക്കുന്നുണ്ട്. നിരന്തരവും വൈകാരികവുമായ ഊര്‍ജവും ചങ്കൂറ്റവും ശുഭാപ്തി വിശ്വാസവുമാണ് മോദിയുടെ രചനകളെ വേറിട്ടുനിര്‍ത്തുന്നത്’ – വിവര്‍ത്തക അഭിപ്രായപ്പെട്ടതിങ്ങനെയാണ്.

2020-ല്‍ മോദി എഴുതിയ ‘Letters To Mother’ എന്ന പുസ്തകം മോദി തന്നെ സ്വയമൊരു യുവാവായി സങ്കല്പിച്ചുകൊണ്ട് ദേവമാതാവിന് എഴുതിയവയായിരുന്നു. അതും വിവര്‍ത്തനം ചെയ്തത് ഭാവ്‌ന സോമയ്യ ആയിരുന്നു. ഗുജറാത്തിയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ച നരേന്ദ്ര മോദിയുടെ Exam Warrior എന്ന പുസ്തകം വളരെയധികം വിറ്റുപോയി. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പുസ്തകം അദ്ദേഹം എഴുതിയത്.

admin

Recent Posts

കേരളത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കമ്മികൾ വിലയിരുത്തിയ ചരിത്ര പരിഷ്‌കാരം

ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI

14 mins ago

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

1 hour ago

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര് ? തീരുമാനം ഇന്ന് ഉണ്ടാകണം ; അവസാനഘട്ടത്തിൽ തലപുകഞ്ഞാലോചിച്ച് കോൺഗ്രസ്

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…

1 hour ago

സൂചനകൾ സർക്കാരുമായി പങ്കുവച്ച് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ

പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN

1 hour ago

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

2 hours ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

3 hours ago