പ്രീമിയം അടവ് മുടങ്ങിയ എല്‍ഐസി പോളിസി നഷ്ടമാകില്ല; പുതുക്കാന്‍ അവസരം

മുടങ്ങിപ്പോയ എല്‍ഐസി പ്രീമിയം പുതുക്കാന്‍ എല്‍ഐസി അവസരം നല്‍കുന്നു. ഇതിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രീമിയം അടവ് മുടങ്ങിയ പോളിസികളാണ് പുതുക്കാനുള്ള അവസരം നല്‍കുന്നത്. ഒക്ടോബര്‍ 22 വരെയാണ് ഇതിനായുള്ള സമയപരിധി. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പ്ലാനുകള്‍ക്കാണ് പോളിസികള്‍ പുതുക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ചില വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.പ്രീമിയം അടച്ചുകൊണ്ടിരുന്ന കാലയളവില്‍ ലാപ്‌സ് ആയ പോളിസികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

പോളിസി കാലാവധി പൂര്‍ത്തിയാക്കിയ പോളിസികള്‍ക്ക് ഇതിന് അര്‍ഹതയില്ല. അടച്ച മൊത്തം പ്രീമിയവും അടിസ്ഥാനപ്പെടുത്തി ടേം അഷ്വറന്‍സ്, ഹൈ റിസ്‌ക് പ്ലാനുകള്‍ എന്നിവ ഒഴികെയുള്ള പ്ലാനുകള്‍ക്ക് ലേറ്റ് ഫീസില്‍ ഇളവുകള്‍ നല്‍കും. ഒരു ലക്ഷം രൂപാ വരെ പ്രീമിയം അടച്ചവര്‍ക്ക് ഇരുപത് ശതമാനം ലേറ്റ് ഫീസില്‍ ഇളവുണ്ടാകും.രണ്ടായിരം രൂപവരെയാണ് പരമാവധി ഇളവുള്ളൂ.

ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിന് 25% ഇളവുണ്ടാകും. പരമാവധി 2500 രൂപയാണ്.മൂന്ന് ലക്ഷം മുകളില്‍ പ്രീമിയം ഉള്ളവര്‍ക്ക് ലേറ്റ് ഫീസില്‍ 30% ഇളവുണ്ടാകും. പരമാവധി മൂവായിരം രൂപ വരെയാണ് ഇളവ് .

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago