എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍

എണ്ണമയമുള്ള ചര്‍മ്മം മിക്ക ആളുകള്‍ക്കും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. മുഖം എണ്ണമയം ഉള്ളതാകുമ്പോള്‍ മുഖുക്കുരു പോലുള്ള മറ്റ് ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. അത് കൊണ്ട് തന്നെ എണ്ണമയമുള്ള ചര്‍മ്മത്തിന് കൂടുതല്‍ ശ്രദ്ധ വേണം. ചര്‍മ്മസ്ഥിതി അധിക സെബം ഉല്‍‌പാദിപ്പിക്കുന്നത് മൂലമാണ് എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകുന്നത്. പലപ്പോഴും വേനല്‍ക്കാലത്ത് ചര്‍മ്മം എണ്ണമയമുള്ളതായി മാറാറുണ്ട്. ഓയില്‍ സ്കിന്‍ പ്രശ്നമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാം….

ഒന്ന്…

ചര്‍മ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും.

രണ്ട്…

ക്ലെന്‍സര്‍ ഉപയോഗിച്ച്‌ ചര്‍മ്മം വൃത്തിയാക്കാന്‍ മറക്കരുത്. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഉല്‍പ്പന്നം ഉപയോഗിക്കാന്‍ ഓര്‍ക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ജെല്ലി അല്ലെങ്കില്‍ ജെല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.

മൂന്ന്…

ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. അവ നിങ്ങളുടെ ശരീരത്തെ രോഗങ്ങളില്‍നിന്നും പ്രതിരോധിക്കുന്നതിനൊപ്പം ചര്‍മ്മത്തിന് തിളക്കവും നല്‍കുന്നുവെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി വ്യക്തമാക്കി.

നാല്…

മോയ്‌സ്ചുറൈസര്‍ പതിവായി പുരട്ടാന്‍ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകള്‍ മാറാനും ചര്‍മ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.

admin

Recent Posts

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

7 mins ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

42 mins ago

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം…

2 hours ago