Kerala

വരൂ അവരുടെ ഓരോ കൊച്ചു സ്വപ്നങ്ങൾക്കും നമുക്ക് നിറം പകരാം !! ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകിയുള്ള ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂളിന്റെയും വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെയും ജൈത്രയാത്ര ഏഴാം വർഷത്തിലേക്ക്

ചെങ്ങന്നൂർ : ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ലാഭേച്ഛയില്ലാതെ സൗജന്യമായി വിദ്യാഭ്യാസവും തെറാപ്പിയും സാമ്പത്തിക സാമൂഹിക പുനരധിവാസത്തിനായി സൗജന്യമായി തൊഴിൽ പരിശീലനവും നൽകി സേവനത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്ന് ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂളും വൊക്കേഷണൽ ട്രെയിനിംഗ് സെന്ററും.

ഇന്റർനാഷണൽ ലയൺസ്‌ ക്ല്ബ്സ് രൂപീകരിച്ച ലയൺസ്‌ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് രണ്ട് സ്ഥാപനങ്ങളും നിരവധി വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സ്വപ്നങ്ങൾക്ക് നിറം പകരുന്നത്.

വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസവും തെറാപ്പിയുമാണ് ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂൾ നൽകുന്നത്. സാമ്പത്തിക സാമൂഹിക പുനരധിവാസത്തിനായി വിദ്യാർത്ഥികൾക്ക് സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്നത് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലാണ്.

2018 ൽ സ്ഥാപിതമായ ലില്ലി ആറ് വർഷം വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിനും ലില്ലി ലയൺസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിനും സ്കൂൾ കെട്ടിടം നിർമിക്കാൻ ചെങ്ങന്നൂർ, പുലിയൂരിൽ കൊട്ടുപ്ലാക്കൽ കുടുംബാംഗങ്ങളും ദമ്പതികളുമായ കുര്യൻ ഏബ്രഹാമും മറിയാമ്മ കുര്യനും 60 സെന്റ് ഭൂമി ദാനമായി നൽകി.

തുടർന്ന് അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയും, വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ പദ്ധതികളിലൂടെയും 14,000 സ്ക്വയർ ഫീറ്റ് ഉള്ള സ്കൂൾ സമുച്ചയം ഈ ഭൂമിയിൽ ലയൺസ്‌ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ചു. വിദ്യാർത്ഥികൾക്കായി അന്താരാഷ്‌ട്ര നിലവാരത്തിൽ ആധുനിക ഉപകരണങ്ങളോടുകൂടി സജ്ജീകരിച്ച ഓട്ടിസം ലാബ്, സെൻസറി ഇന്റഗ്രേഷൻ റൂം, ഫിസിയോതെറാപ്പി റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയും ഇവിടെയുണ്ട്.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി കേരള സർക്കാരിന്റെ സ്പെഷ്യൽ സ്‌കൂൾ സിലബസിനൊപ്പം, വ്യക്തിഗത പാഠ്യപദ്ധതിയും, സ്‌പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ, ബിഹേവിയറൽ തെറാപ്പികൾ, കായിക പരിശീലനം, ബാൻഡ് പ്രാക്ടീസ്, പാട്ട് , നൃത്തം, യോഗ എന്നിവ ഇവിടെ നൽകിവരുന്നു.

പതിനെട്ട് വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ശുചീകരണ ഉത്പന്നങ്ങൾ, ജെൽ കൊണ്ടുള്ള മെഴുകുതിരികൾ, പേപ്പർ ബാഗുകൾ എന്നിവ വിദ്യാർത്ഥികൾ ഇവിടെ നിർമ്മിക്കുന്നു. ഇതോടൊപ്പം ഇവർക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകുന്നു.

കേരള സർക്കാരിന്റെ രജിസ്ട്രേഷനുള്ള ലില്ലി ലയൺസിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, വൊക്കേഷണൽ ഇൻസ്ട്രക്റ്റർ, തെറാപ്പിസ്റ്റുകൾ, ആയമാർ, ഡ്രൈവർമാർ ഉൾപ്പെടെ 25 ജീവനക്കാരും 140 വിദ്യാർത്ഥികളും ഉണ്ട്.കൂടുതൽ വിവരങ്ങൾക്ക് 9497405700 എന്ന നമ്പറിൽ ബന്ധപ്പെടാനാവുന്നതാണ്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

2 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

4 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

4 hours ago