Liquor corruption case: ED also arrested Manish Sisodia
ദില്ലി : മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്തു.സിബിഐ കസ്റ്റഡിയിലിരിക്കെയാണ് സിസോദിയെ ഇ ഡി അറസ്റ്റ് ചെയ്തത്.സിസോദിയയുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇ ഡിയുടെ നടപടിയുണ്ടായിരിക്കുന്നത്.
മദ്യനയ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ ഇ ഡി സിസോദിയയെ രണ്ട് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്. ഇ ഡിയുടെ ഈ നീക്കം സിബിഐ കോടതിയില്‍ നിന്ന് ജാമ്യം നേടുന്നതിനുള്ള സിസോദിയയുടെ ശ്രമങ്ങള്‍ കൂടുതല്‍ പ്രയാസമുള്ളതാക്കുകയാണ്. വെള്ളിയാഴ്ച സിബിഐ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയും കള്ളപ്പണ കേസില്‍ നാളെത്തന്നെ സിസോദിയയെ ഇ ഡി കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
ദില്ലിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാന്‍ഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…