Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്:എൽഡിഎഫ് പതനം!! നഷ്ടമായത് 6 സീറ്റുകൾ; യുഡിഫ് 5 ഉം എൻഡിഎ ഒന്നും സീറ്റുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം :സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് എൽഡിഎഫിൽനിന്ന് 5 സീറ്റുകൾ യുഡിഎഫും ഒരു സീറ്റ് എൻഡിഎയും പിടിച്ചെടുത്തു.ഇതോടെ എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി. ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലായാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

തിരുവനന്തപുരം

കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് ഭരിച്ചിരുന്ന സീറ്റ് സിപിഎം സ്ഥാനാർത്ഥി ബീന രാജീവ് ആണ് നേടിയത്. ഉപതെരഞ്ഞടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്ത ഏക സീറ്റും ഇതാണ്.

കൊല്ലം

കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യുഡിഎഎഫ് വമ്പൻ ജയം നേടി. 632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് അഗം രാജു നീലകണ്ഠൻ മരിച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 241 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിൽ 262 വോട്ടിന്റെ ഭൂരിപക്ഷത്തിലും എൽഡിഎഫ് സീറ്റ് നിലനിർത്തി.

ആലപ്പുഴ

തണ്ണീർമുക്കം പഞ്ചായത്തിൽ ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി. തണ്ണീർമുക്കത്ത് ബിജെപി ഭൂരിപക്ഷം 83, എടത്വയിൽ എൽഡിഎഫ് ഭൂരിപക്ഷം 71.

കോട്ടയം

കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ബെന്നി ചേരവേലിയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷിബു പോതംമാക്കിലാണ് 282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടിയറവ് പറയിച്ചത്. വയലാ വാർഡിലെ അംഗം ജോയി കല്ലുപുര കേരള കോൺഗ്രസ് (എം) പ്രാദേശിക നേതൃയോഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്തനംതിട്ട

കല്ലൂപ്പാറ 7–ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. എൻഡിഎ 454, എൽഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. ഭരണമാറ്റമില്ല. കക്ഷിനില– യുഡിഎഫ് 7, എൽഡിഎഫ് 5, എൻഡിഎ 2

എറണാകുളം

കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി സാബു മാധവൻ 43 വോട്ടിന് ജയിച്ചു.

തൃശൂർ

കടങ്ങോട് പഞ്ചായത്ത് 14–ാം വാർ‌ഡ് ചിറ്റിലങ്ങാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ 234 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർഥി എം.കെ.ശശിധരൻ സീറ്റ് നിലനിർത്തി.

പാലക്കാട്

പാലക്കാട് ജില്ലാപഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ പി.എം.അലിയാണ് വിജയിച്ചത്.

കടമ്പഴിപ്പുറം പതിനേഴാം വാർഡ് 51 വേ‍‍ാട്ടിനും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാർഡ് 392 വേ‍ാട്ട് ഭൂരിപക്ഷത്തിലും എൽഡിഎഫ് നിലനിർത്തിയപ്പേ‍ാൾ, തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽഡിഎഫിൽനിന്ന് 256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നേടി . ആനക്കര പഞ്ചായത്ത് 17ാം വാർഡ് 234 വേ‍ാട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് നിലനിർത്തി.

വയനാട്

ബത്തേരി നഗരസഭ പാളാക്കര ഉപതെ രഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ.എസ്.പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പാർട്ടി വിട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പ്രമോദിന് യുഡിഎഫ് ടിക്കറ്റ് നൽകുകയും ചെയ്തു.

മലപ്പുറം

മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യുഡിഎഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥി ജയിച്ചു

കോഴിക്കോട്

ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യുഡിഎഎഫ് പിടിച്ചെടുത്തു. 168 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗിലെ പി.മുംതാസ് ആണു വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ ഇ.പി.രാധ മരിച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ഭരണസമിതിയിൽ എൽഡിഎഫ്–8, യുഡിഎഫ് 7 എന്നതായിരുന്നു 2020 ലെ തദ്ദേശ തെര‍ഞ്ഞെടുപ്പിലെ കക്ഷിനില.

എൽഡിഎഫിലെ ധാരണ പ്രകാരം സിപിഐയിലെ ഇ.പി.രാധ പ്രസിഡന്റായി. 2022ഒക്ടോബർ 7ന് പ്രസിഡന്റ് മരിച്ചതോടെ ഇരുമുന്നണികൾക്കും 7 അംഗങ്ങൾ വീതമായി. ഒക്ടോബർ 29ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിലെ എൻ.ടി.ഷിജിത്ത് പ്രസിഡന്റായി. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനത്തു തുടരാം.

കണ്ണൂർ

ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ.സി.അജിത (സിപിഎം) 189 വോട്ടുകൾക്കു ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി.രഗിലാഷ് (സിപിഎം) 146 വോട്ടുകൾക്കും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ.പി.രാജൻ (സിപിഎം) 301 വോട്ടുകൾക്കും ജയിച്ചു.

3 സ്ഥലങ്ങളിലും എൽഡിഎഫിന് ഭൂരിപക്ഷത്തിൽ കുറവ് രേഖപ്പെടുത്തി. കോട്ടൂരിൽ എൽഡിഎഫ് ഭൂരിപക്ഷം 254ൽ നിന്ന് 189 ആയും മേൽമുരിങ്ങോടിയിൽ 280ൽ നിന്ന് 146 ആയും വള്ളിയോട്ട് 326ൽ നിന്ന് 301 ആയും കുറഞ്ഞു.

Anandhu Ajitha

Recent Posts

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

9 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

40 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

41 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

1 hour ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

2 hours ago