Categories: Indiapolitics

സ്മൃതി ഇറാനിയോട് മോശം പെരുമാറ്റം: ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നീക്കം

ദില്ലി: ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശമായി പെരുമാറിയതിനെ കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപൻ, ഡീൻ കുര്യക്കോസ് എന്നിവരെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള നീക്കം തുടങ്ങി. ഇതിനുള്ള പ്രമേയം അടുത്ത സഭ സമ്മേളിക്കുന്ന തിങ്കളാഴ്ച അവതരിപ്പിക്കും. തിങ്കളാഴ്ച സഭയിൽ ഹാജരാകാനാവശ്യപ്പെട്ട് ബിജെപിയും എംപിമാർക്ക് വിപ്പു നല്കി.

സ്പീക്കർക്ക് പരാതി നല്കിയ ബിജെപി രണ്ടു പേരെയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം തിങ്കളാഴ്ചത്തെ അജണ്ടയിൽ ഉൾപ്പെടുത്തി. മന്തികൂടിയായ വനിത അംഗത്തോടുള്ള പെരുമാറ്റവും സഭയോടും സ്പീക്കറോടുമുള്ള അനാദരവും കാരണം സസ്പെൻഡ് ചെയ്യാൻ ചട്ടം 374 പ്രകാരമുള്ള പ്രമേയം എന്നാണ് അജണ്ടയിൽ വ്യക്തമാക്കുന്നത്. ബിജെപിക്ക് ഭൂരിപക്ഷം ഉള്ള സാഹചര്യത്തിൽ പാർലമെൻററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുന്ന പ്രമേയം പാസാകും.

ശീതകാല സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ച വരേക്കാകും സസ്പെൻഷൻ. നീക്കം ചെറുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. എല്ലാം എംപിമാരോടും സഭയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് കോൺഗ്രസും വിപ്പു നലകി.

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സ്മൃതി ഇറാനിക്കെതിരേ ആക്രോശവുമായി ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും നടുത്തളത്തില്‍ ഇറങ്ങിയത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നല്‍കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകര്‍ സഭയില്‍ വ്യക്തമാക്കായിരുന്നു. തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി നല്‍കാന്‍ എഴുന്നേറ്റപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി.

ഇതിനിടെയാണ് ടി എന്‍. പ്രതാപനും ഡീന്‍ കുര്യാക്കോസും മന്ത്രിക്കെതിരേ ആക്രോശവും ഭീഷണിയുമായി സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഭീഷണി വേണ്ടെന്നും സ്ത്രീ ആയതു കൊണ്ടാണോ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്ന് സ്മൃതി ചോദിച്ചു. പിന്നാലെ എംപിമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാരും രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാര്‍ ചെയ്തതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു.

admin

Recent Posts

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

5 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

32 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

56 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

1 hour ago