India

അവന്‍ ഒരു പോരാളിയാണ്, ഈ പോരാട്ടത്തില്‍ വിജയിയായി പുറത്തുവരും: വരുണ്‍ സിങ്ങിന്‍റെ പിതാവും മുന്‍ സൈനിക ഉദ്യോഗസ്ഥനായ കെ.പി.സിങ്; പ്രാർത്ഥനയോടെ ആയിരങ്ങൾ

ഭോപ്പാല്‍: കുനൂരിലെ ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിം​ഗിന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിതാവിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വരുണ്‍ സിങ് ഒരു പോരാളിയാണെന്നും ഈ പോരാട്ടത്തില്‍ അവന്‍ ജയിച്ചുകയറുമെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥനായ പിതാവ് കെ.പി.സിങ് പറഞ്ഞു.

നിലവില്‍ ബംഗളൂരുവിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ. എന്നാൽ രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ കൈകൾക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചത്.

സംയുക്ത സൈനിക തലവന്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. വരുണ്‍ മാത്രമാണ് രക്ഷപ്പെട്ടത്. മാത്രമല്ല വരുണിന്‍റെ ആരോഗ്യസ്ഥിതിയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും പോരാളിയായ മകന്‍ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കുടുംബം. ഒന്നും പറയാന്‍ പറ്റാത്ത തരത്തില്‍ ആരോഗ്യ സ്ഥിതിയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുകയാണ്. ഓരോ മണിക്കൂറിലും മകന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സ്ഥിതിയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ട്. നിലവില്‍ അവന്‍ മികച്ച കൈകളിലാണ്. മികച്ച ആരോഗ്യ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുമാണ് മകനെ പരിചരിക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം പ്രാര്‍ഥനയും അവനോടപ്പമുണ്ട്.

മകനെ അറിയാത്തവരും വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായ നിരവധി പേര്‍ അവനെ കാണാന്‍ വന്നതില്‍ ഞാന്‍ വികാരാധീനനാണ്. അവന്‍ വിജയിയായി പുറത്തുവരും, അവന്‍ ഒരു പോരാളിയാണ്, അവന്‍ പുറത്തുവരും,കെ.പി. സിങ് പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തേജസ് ലൈറ്റ് കോംബാറ്റ് വിമാനത്തില്‍ ഉണ്ടായേക്കാവുന്ന മിഡ്-എയര്‍ അപകടം ഒഴിവാക്കിയതിന് ആഗസ്റ്റില്‍ വരുണ്‍ സിങ്ങിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.

B4 Admin

Recent Posts

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

47 minutes ago

അതിർത്തികൾ കടന്ന് ശ്രീരാമകഥ! വിദേശത്തും തരംഗമായി രാമായണം: 1,777 കോടിയുടെ കുതിപ്പ്!

ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…

1 hour ago

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

12 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

12 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

14 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

14 hours ago