Long line of voters in many booths despite the end of polling time! Kerala has written the verdict in all 20 constituencies in the Lok Sabha elections; Counting of votes on June 4
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറു മണിക്ക് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് അര്‍ധരാത്രിയോട് അടുത്തു.
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ 73.76 ശതമാനം പേരും വടകര മണ്ഡലത്തിൽ 74.90 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. രാത്രി വൈകിയും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു ബൂത്തുകളിൽ. വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്കു വരുമ്പോൾ ഇത് ഉയരുമെന്നാണ് പ്രതീക്ഷ.
ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. മണ്ഡലങ്ങളിലെ പോളിങ് കണക്ക് അറിയാം…
*കാസര്‍കോട്
2024: 74.28%
2019: 80.66 %
വ്യത്യാസം: 6.38 %
*കണ്ണൂര്‍
2024: 75.74%
2019: 83.28%
വ്യത്യാസം: 7.54 %
*വടകര
2024: 73.36%
2019: 82.7%
വ്യത്യാസം: 9.34%
*വയനാട്
2024: 72.85%
2019: 80.37%
വ്യത്യാസം: 7.52%
*കോഴിക്കോട്
2024: 73.34%
2019: 81.7%
വ്യത്യാസം: 8.36%
*മലപ്പുറം
2024: 71.68%
2019: 75.5%
വ്യത്യാസം: 3.82%
*പൊന്നാനി
2024: 67.93%
2019: 74.98%
വ്യത്യാസം: 7.05%
*പാലക്കാട്
2024: 72.68%
2019: 77.77%
വ്യത്യാസം: 5.09%
*ആലത്തൂര്‍
2024: 72.66%
2019: 80.47%
വ്യത്യാസം: 7.81%
*തൃശ്ശൂർ
2024: 72.11%
2019: 77.94%
വ്യത്യാസം: 5.83%
*ചാലക്കുടി
2024: 71.68%
2019: 80.51%
വ്യത്യാസം: 8.83%
*എറണാകുളം
2024: 68.10%
2019: 77.64%
വ്യത്യാസം: 9.54%
*ഇടുക്കി
2024: 66.39%
2019: 76.36%
വ്യത്യാസം: 9.97%
*കോട്ടയം
2024: 65.59%
2019: 75.47%
വ്യത്യാസം: 9.88%
*ആലപ്പുഴ
2024: 74.37%
2019: 80.35%
വ്യത്യാസം: 5.98%
*മാവേലിക്കര
2024: 65.88%
2019: 74.33%
വ്യത്യാസം: 8.45%
*പത്തനംതിട്ട
2024: 63.35%
2019: 74.3%
വ്യത്യാസം: 10.95%
*കൊല്ലം
2024: 67.92%
2019: 74.73%
വ്യത്യാസം: 6.81%
*ആറ്റിങ്ങല്‍
2024: 69.40%
2019: 74.48%
വ്യത്യാസം: 5.08%
*തിരുവനന്തപുരം
2024: 66.43%
2019: 73.74%
വ്യത്യാസം: 7.31%
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…