India

ഒരു മതവിഭാഗത്തിന്റെയും അനിവാര്യമായ ആചാരമല്ല ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗമെന്ന് ഹൈക്കോടതി; 2000-ലെ ശബ്ദമലിനീകരണ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം; ചട്ടം ലംഘിച്ചാൽ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവ്

മുംബൈ: മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന ആചാരങ്ങൾക്ക് ഈ അവകാശം ബാധകമല്ലെന്ന് മുംബൈ ഹൈക്കോടതി. ഒരു മതവിഭാഗത്തിന്റെയും അനിവാര്യമായ ആചാരമല്ല ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗമെന്ന് നിരീക്ഷിച്ച കോടതി മുംബൈ പോലീസിനോട് 2000-ലെ ശബ്ദമലിനീകരണ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചു. ലൗഡ് സ്പീക്കറുകൾ നിരോധിക്കണമെന്ന ഹർജി പരിഗണിച്ചാണ് നിർദ്ദേശം. ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.

മുംബൈയിലെ കുർള, ചുനഭട്ടി പ്രദേശങ്ങളിലെ രണ്ട് റസിഡന്റ് വെൽഫെയർ അസോസിയേഷനുകളാണ് ഹർജികൾ സമർപ്പിച്ചത്. ബാങ്ക് വിളി, മതപ്രഭാഷണങ്ങൾ തുടങ്ങിയ മതപരമായ പ്രവർത്തനങ്ങൾക്ക് ലൗഡ്‌സ്പീക്കറുകൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുകയും അവരുടെ പ്രദേശങ്ങളിലെ സമാധാനം തകർക്കുകയും ചെയ്യുന്നുവെന്ന് കാട്ടിയാണ് ഹർജിക്കാർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. പള്ളികളിലും മറ്റ് മതപരമായ പരിപാടികളിലും ഉപയോഗിക്കുന്ന ലൗഡ്‌സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം അനുവദനീയമായ പരിധി കവിയുന്നുവെന്നും അത്തരം ആചാരങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു . ആവർത്തിച്ച് പരാതി നൽകിയിട്ടും, അത്തരം ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ഹർജികളിൽ കൂട്ടിച്ചേർത്തു.

ലൗഡ്‌സ്പീക്കറുകളുടെയും ആംപ്ലിഫയറുകളുടെയും ഡെസിബെൽ പരിധികൾ കൃത്യമാക്കാൻ സർക്കാരിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാമെന്ന് കോടതി നിർദ്ദേശിച്ചു.ലംഘനങ്ങൾ കണ്ടെത്തിയാൽ, പോലീസ് ഉപകരണങ്ങൾ പിടിച്ചെടുത്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

8 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

8 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

8 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

10 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

10 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

10 hours ago