ഐഎസ്ആർഒ യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂളിൽ വച്ചു നടന്നപ്പോൾ
ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാരതത്തിന്റെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒ യും വിജ്ഞാന ഭാരതിയുടെ കേരള ഘടകമായ സ്വദേശി സയൻസ് മൂവ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ സ്‌പേസ് ഓൺ വീൽസിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂളിൽ വച്ചു നടന്നു .
തിരുവനന്തപുരത്തെ ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ.ജി.ബൈജു ഉദ്ഘാടന പ്രസംഗം നടത്തി. ഫാ. സാൽവിൻ അഗസ്റ്റിൻ, എസ്.ജെ, പ്രിൻസിപ്പൽ, തിരുവനന്തപുരം ലയോള സ്കൂൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ VSSC തിരുവനന്തപുരം ഗ്രൂപ്പ് ഡയറക്ടർ ഹരികൃഷ്ണൻ, വിജ്ഞാനഭാരതി ദക്ഷിണേന്ത്യ ഓർഗനൈസിങ് സെക്രട്ടറി അബ്ഗ ആർ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. സ്‌പേസ് ഓൺ വീൽസ് സ്‌പേസ് എക്‌സിബിഷൻ ഒക്ടോബർ 18, 19 തീയതികളിൽ പട്ടം സെന്റ് മേരീസ് സ്‌കൂളിലും . 25, 26 തീയതികളിൽ ആറ്റുകാൽ ചിന്മയ സ്കൂളിലും തുടർന്ന് 27ന് പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്കൂളിലും നടക്കും.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഐഎസ്ആർഒയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്നതിനായി വിജ്ഞാന ഭാരതി (VIBHA) 2023 ജനുവരി 24-ന് ഐഎസ്ആർഒയുടെ പ്രദർശന വാഹനമായ ‘സ്‌പേസ് ഓൺ വീൽസ്’ ഇന്ത്യയിലുടനീളമുള്ള സയൻസ് പ്രോഗ്രാമുകളിലും എക്‌സിബിഷനുകളിലും പങ്കിടുന്നതിന് ISROയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു.
2023 ഓഗസ്റ്റ് 15-ന് മഹാരാഷ്ട്രയിൽ ഫ്ലാഗ് ഓഫ് ചെയ്തതിനുശേഷം ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ‘സ്‌പേസ് ഓൺ വീൽസ്’ സന്ദർശിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ സ്‌പേസ് ഓൺ വീൽസ് എത്തും. സ്പേസ് ഓൺ വീൽസ് സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സ്കൂളുകൾക്ക് 9744768005, 8301903566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…