Categories: KeralaPolitics

കേരളം ആര്‍ക്കൊപ്പം? ഇന്നറിയാം: വോട്ടെണ്ണല്‍ എട്ട് മണിക്ക്: നെഞ്ചിടിപ്പോടെ മുന്നണികള്‍

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം രാഷ്ട്രീയ കേരളം ഇന്നറിയും. വോട്ടെണ്ണല്‍ എട്ട് മണിക്കാണ് ആരംഭിക്കുന്നത്. ത്രിതല പഞ്ചായത്തില്‍ ബ്ലോക്ക് തലത്തിലായിരിക്കും വോട്ടെണ്ണല്‍. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് സജ്ജീകരണം. കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ നടത്തുക.

അതേസമയം സ്‌പെഷ്യല്‍ തപാല്‍ വോട്ടില്‍ എല്ലാം സുതാര്യമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആശങ്ക ഉയര്‍ന്നതിന്റെ കാരണം അറിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളെ പറ്റി പരാതിയുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വോട്ടെണ്ണല്‍ തടസപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

കേരളത്തില്‍ കോര്‍പറേഷനുകള്‍- 6, മുന്‍സിപ്പാലിറ്റി- 86, ജില്ലാ പഞ്ചായത്ത്- 14, ബ്ലോക്ക് പഞ്ചായത്ത്- 152, ഗ്രാമ പഞ്ചായത്ത്- 941 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം. ഇവിടങ്ങളിലേക്കുള്ള ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പാണ് നടന്നത്.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

53 minutes ago

അറബിക്കടലില്‍ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും തീര്‍ത്ത മിന്നല്‍ പ്രതിരോധം. 3,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. അഞ്ച് പാക്കിസ്താനികള്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…

2 hours ago

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

14 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

14 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

14 hours ago