lulu-group-to-invest-crores-in-tamil-nadu
ചെന്നൈ: തമിഴ്നാട്ടിൽ വിവിധ മേഖലകളിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. തമിഴ്നാട്ടില് മാത്രമായി, 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി അറിയിച്ചിരിക്കുന്നത്.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എ.ഇ സന്ദർശനത്തിനിടെയാണ് യൂസഫലിയുടെ പ്രഖ്യാപനം. നേരത്തെ യു.എ.ഇയില് നാല് ദിവസത്തെ സന്ദര്ശനത്തിനെത്തിയ സ്റ്റാലിന്, നിക്ഷേപക സംഗമം വിളിച്ചുചേര്ത്തിരുന്നു. ഇതിലാണ് എം.എ യൂസഫലി കോടികളുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചത്.
മാത്രമല്ല തമിഴ്നാട്ടില് രണ്ട് ഷോപ്പിങ് മാള്, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്കരണ യൂനിറ്റ് എന്നിവ നിര്മിക്കാനാണ് ലുലു പദ്ധതിയിടുന്നത്. രണ്ട് മാളുകളിലുമായി 5,000 പേർക്കാണ് തൊഴിലവസരം ലഭിക്കുകയെന്നും, മാളുകളുടെ നിര്മാണജോലികള് ഉടന് ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…