Kerala

മധുവിന് നീതി ലഭിച്ചതിൽ തൃപ്തിയറിയിച്ച് മധുവിന്റെ അമ്മയും സഹോദരിയും; 2 പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും

പാലക്കാട് : കൂറുമാറ്റവും ഭീഷണിയും മധുവിന് നീതി ലഭിക്കുന്നതിന് തടസ്സമായില്ല 24 സാക്ഷികള്‍ കൂറുമാറിയിട്ടും മധുവിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വിധിയില്‍ അതിയായ സന്തോഷത്തോടെയാണ് മധുവിന്റെ അമ്മയും സഹോദരിയും വിധി കേട്ട ശേഷം കോടതിക്ക് പുറത്തേക്കിറങ്ങിയത്. എന്നാൽ സംഭവത്തിൽ പ്രതികളെല്ലാം കുറ്റക്കാരാണെന്നും രണ്ടു പേരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്നും മധുവിന്റെ അമ്മ പറഞ്ഞു.

‘‘രണ്ടു പേരെ വെറുതെ വിട്ടു. 14 പേർ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിൽ സന്തോഷമുണ്ട്. കാരണം ഇത്രയും താഴേക്കിടയിൽനിന്ന് ഇത്രയും ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ബഹുമാനപ്പെട്ട കോടതിയോടും നന്ദി പറയുന്നു. രണ്ടുപേരെ വെറുതെ വിട്ടതിനെതിരെ വീണ്ടും പോരാടും. ഇവിടെവരെ എങ്ങനെ പോരാടിയോ അതുപോലെ ഈ രണ്ടുപേർക്കു ശിക്ഷ വാങ്ങി നൽകാനും പോരാടും’’ – മധുവിന്റെ അമ്മ പറഞ്ഞു.

‘‘ഒരുപാട് അനുഭവിച്ചു, ഒരുപാട് ഭീഷണികളും ഒറ്റപ്പെടലും അവഗണനയുമുണ്ടായി. എല്ലാം നേരിട്ട് ഇവിടെവരെ എത്തി. 14 പേർ കുറ്റക്കാരാണെന്നു കണ്ടെത്തി. രണ്ടു പേരെ വെറുതെവിട്ടു. അതിൽ വിഷമമില്ല. ഇനി വിഷമിക്കുകയും ഇല്ല. സുപ്രീം കോടതി വരെ എത്താൻ എന്നെക്കൊണ്ടു കഴിയും എന്നുള്ള പ്രതീക്ഷയോടെ തന്നെ മുന്നോട്ടു പോകും. 16 പേരെയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഞങ്ങളുടെ പോരാട്ടം. എന്നാൽ 16 പേരെയും കുറ്റക്കാരായി കണ്ടെത്തിയില്ല. അതിനാൽ എന്റെ മധുവിനു പൂർണമായി നീതി കിട്ടി എന്ന് പറയാനാകില്ല’’– മധുവിന്റെ സഹോദരി സരസു പ്രതികരിച്ചു.

കോടതിയുടെ വിധി പ്രസ്താവന പരമാവധി നീതിപൂര്‍വമായ വിധിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചത്. വെറുതെവിട്ട രണ്ട് പേരുടെ പങ്ക് വളരെ കുറവാണെന്നാണ് കണ്ടെത്തിയിരുന്നു. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി .

Anandhu Ajitha

Recent Posts

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

3 mins ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

31 mins ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

50 mins ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

58 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

1 hour ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

2 hours ago